ബാലപീഡനം: ആര്‍ച്ച്‌ബിഷപ്പ് വത്തിക്കാനില്‍ വീട്ടുതടങ്കലില്‍

വത്തിക്കാന്‍ സിറ്റി| Last Updated: വ്യാഴം, 25 സെപ്‌റ്റംബര്‍ 2014 (10:50 IST)
പ്രായപൂര്‍ത്തിയാവാത്ത ആണ്‍‌കുട്ടികളെ പീഡിപ്പിച്ച റോമന്‍ കത്തോലിക്കാസഭ ആര്‍ച്ച്‌ബിഷപ്പും ഡോമിനിക്കന്‍ റിപ്പബ്ലിക്കിലെ വത്തിക്കാന്‍ സ്ഥാനപതിയുമായിരുന്നു ജോസഫ് വെസ്ലോവ്സ്കി വീട്ടുതടങ്കലില്‍. കുട്ടികളെ പീഡിപ്പിച്ചുവെന്ന ആരോപണങ്ങളെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഇദ്ദേഹത്തെ വത്തിക്കാനിലേക്ക് തിരിച്ചുവിളിച്ചിരുന്നു.

12 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷകളാണ് ചുമത്തിയിരിക്കുന്നത്. പുരോഹിതന്മാര്‍ക്കെതിരായ ലൈംഗികാരോപണകേസില്‍ കടുത്ത നടപടികളെടുക്കണമെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാട്. ഇതാണ് വിചാരണ ത്വരിതപ്പെടുത്താന്‍ കാരണമെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :