ഫ്ളോറിഡ|
jibin|
Last Modified വെള്ളി, 12 ഫെബ്രുവരി 2016 (12:31 IST)
മൂന്നു വിദ്യാര്‍ഥികളുമായി മൊബൈലില്‍ അശ്ലീല ചാറ്റ് നടത്തിയ അധ്യാപികയെ പുറത്താക്കി. അമേരിക്കയിലെ ഫ്ളോറിഡയിലെ അലന്‍ ഡി നീസി ഹൈസ്‌കൂളിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപികയായ ഡിയോനി യോന്‍സിനെയാണ് പ്രിന്‍സിപ്പല്‍ പുറത്താക്കിയത്.
സ്‌കൂളിലെ ഫുട്‌ബോള്‍ ടീം അംഗം ഉള്‍പ്പെടെയുള്ള മൂന്നു വിദ്യാര്‍ഥികളുമായി മൊബൈലില്‍ അശ്ലീല ചാറ്റ് നടത്തുകയും നഗ്ന ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും കുട്ടികളില്‍ നിന്നും അശ്ലീല ചിത്രം സ്വീകരിക്കുകയും ചെയ്യുകയായിരുന്നു ഡിയോനി. കൂടാതെ
അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും സംഭാഷണങ്ങള്‍ നടത്തുകയുമായിരുന്നു. അധ്യാപികയുടെ വഴിവിട്ട സഞ്ചാരം കുട്ടികള്‍ മുഖേനെ പുറത്താകുകയും സ്‌കൂള്‍ നിയമിച്ച അന്വേഷണ സംഘം പരിശേധന നടത്തുകയുമായിരുന്നു.
വിശദമായ പരിശേധനയില്‍ അധ്യാപികയും കുട്ടികളും പരസ്‌പരമയച്ച ചിത്രങ്ങള്‍ കണ്ടെത്തുകയും ചെയ്‌തിരുന്നു. കുട്ടികളെ ചോദ്യം ചെയ്‌തപ്പോള്‍ സത്യാവസ്ഥ വ്യക്തമാകുകയും ചിത്രങ്ങള്‍ ഹാജരാക്കുകയും ചെയ്‌തു. തുടര്‍ന്ന്
സമൂഹത്തിന്റെയും സ്‌കൂളിന്റെയും എല്ലാ നിയമങ്ങളും ലംഘിച്ചെന്ന് ആരോപിച്ച് ഇരുപത്തിയെട്ടുകാരിയായ ഡിയോനി യോന്‍സിയെ പ്രിന്‍സിപ്പന്‍ പുറത്താക്കുകയായിരുന്നു. എന്നാല്‍ അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടില്ല.
എന്നാല്‍, അധ്യാപികയ്‌ക്കെതിരെ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി.