ഇത് പൃഥ്വിയുടെ ‘പാവാടയല്ല’; സെക്‍സ് പറയാനുള്ള ‘ആന്റി’മാരുടെ സങ്കേതമാണ്, പുരുഷന്‍‌മാരില്ലാതെ ആഗ്രഹങ്ങളും ദാഹവും തൃപ്‌തിപ്പെടുത്താന്‍ എത്തുന്ന സ്ഥലം

ജെനവീവ്‌ ലെ ജൂണ്‍ ആരംഭിച്ച സ്‌കര്‍ട്ട്‌ ക്‌ളബ്ബാണ് ഇപ്പോള്‍ പണച്ചാക്കുകളായ സ്‌ത്രീകളുടെ ഹരമായി തീര്‍ന്നിരിക്കുന്നത്

 സ്‌കര്‍ട്ട്‌ ക്‌ളബ്ബ് , സ്‌ത്രീകളുടെ ആഗ്രഹങ്ങള്‍ , സെക്‍സ് , സുന്ദരി
യുകെ| jibin| Last Modified ചൊവ്വ, 1 മാര്‍ച്ച് 2016 (03:37 IST)
വിവാഹവും പ്രണയവുമൊക്കെ എത്ര ആസ്വദിച്ചാലും ചില സ്‌ത്രീകള്‍ക്ക് ആഗ്രഹങ്ങളും ദാഹങ്ങളും അവസാനിക്കില്ല. അത്തരക്കാര്‍ക്കായിട്ടാണ് 'പാവാട ക്‌ളബ്ബ്’ ഉദയം ചെയ്‌തിരിക്കുന്നത്. ബ്രിട്ടനില്‍ ജെനവീവ്‌ ലെ ജൂണ്‍ ആരംഭിച്ച സ്‌കര്‍ട്ട്‌ ക്‌ളബ്ബാണ് ഇപ്പോള്‍ പണച്ചാക്കുകളായ സ്‌ത്രീകളുടെ ഹരമായി തീര്‍ന്നിരിക്കുന്നത്.

സ്‌ത്രീകളുടെ ആഗ്രഹങ്ങളെയും ദാഹത്തെയും തൃപ്‌തിപ്പെടുത്താന്‍ എന്ന ഉദ്ദേശത്തില്‍ തുടങ്ങിയതാണ്‌ സ്‌കര്‍ട്ട്‌ ക്‌ളബ്ബ്. മനസിലെ സങ്കല്‍‌പ്പങ്ങള്‍ക്കൊപ്പം ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങളും ജീവിതത്തിലെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാം. എന്നാല്‍, ക്ലബിന്റെ പ്രവര്‍ത്തനത്തിലും സമയത്തിലും പ്രത്യേകതയുണ്ട്. പാര്‍ട്ടി മുന്‍കൂറായി പറയാത്ത സ്ഥലത്ത് ആയിരിക്കുമെന്നതും ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ മാത്രമായിരിക്കും വിവരം നല്‍കുന്നതും എന്നതും പ്രശ്‌നങ്ങളാണ്‍. ചിലപ്പോള്‍ മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമായിരിക്കും അറിയിപ്പ് ലഭിക്കുക എന്നതും പ്രത്യേകതകളാണ്. അതിനൊപ്പം തന്നെ പുരുഷന്‍‌മാരെ ക്ലബിലേക്ക് പ്രവേശിപ്പിക്കുക പോലുമില്ല.

വളരെ ശ്രദ്ധയോടെയാണ്‌ ക്‌ളബ്ബ്‌ അംഗങ്ങളെ തെരഞ്ഞെടുക്കാറ്‌. വശീകരണ ശക്‌തിയുള്ള സുന്ദരികള്‍ ആയിരിക്കണം എന്ന നിര്‍ബ്ബന്ധത്തിന്‌ പുറമേ നിലവിലെ ഒരംഗം നിര്‍ദേശിക്കുകയും വേണം. പരിപാടിയില്‍ പങ്കെടുക്കുന്ന ഒരു പ്രഭാഷകഅതിഥി സെക്‌സ് വിഷയമായ പ്രസന്റേഷന്‍ നടത്തും. ഇതില്‍ ലൈംഗികോത്തേജനവും വിരക്‌തിയും ശരീര മനശ്ശാസ്‌ത്രവുമെല്ലാം വിഷയമാകും. സ്‌ത്രീകള്‍ക്ക്‌ ലൈംഗികത എന്നാല്‍ വെറും ശരീര വിശദാംശങ്ങള്‍ മാത്രമല്ലെന്നും മറ്റ് പലതുമാണെന്നുമാണ് ഔറോറ സ്‌നോ എന്നയാള്‍ ഡെയ്‌ലി ബീറ്റ്‌സില്‍ കുറിച്ചിരിക്കുന്നത്‌ തന്നെ ക്ലബ്ബിന്റെ ഉദ്ദേശം വ്യക്‌തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :