ന്യൂയോര്‍ക്ക്|
jibin|
Last Updated:
തിങ്കള്‍, 15 ഫെബ്രുവരി 2016 (17:50 IST)
വദനരതിയിലൂടെ പുരുഷന്‍മാര്‍ക്കു കാന്‍സര്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്റെ റിപ്പോര്‍ട്ട്. വദനരതിയിലൂടെ പുരുഷന്‍മാര്‍ക്ക് ലൈംഗിക ബന്ധജന്യമായ ഹ്യൂമന്‍ പാപ്പിലോമവൈറസ് പടരാനും അതുവഴി വായിലും കഴുത്തിലും കാന്‍സര്‍ വരാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഡോ ജിപ്‌സ്യാംബെര്‍ ഡിസൂസയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഈ രീതിയിലൂടെ പുരുഷന്‍മാര്‍ക്ക് കാന്‍സര്‍ പിടികൂടാനുള്ള ചാന്‍സ് തൊണ്ണൂറ് ശതമാനമാണ്. വെളുത്തവര്‍ഗക്കാരില്‍ രോഗസാധ്യത കൂടുമെന്നും പഠനം വെളിപ്പെടുത്തുന്നു.
ഒരിക്കല്‍ വൈറസ് പിടിപെട്ടുകഴിഞ്ഞാല്‍ രോഗബാധ വ്യക്തമാകാന്‍ കാലങ്ങളെടുക്കും. അതേസമയം, സ്ത്രീകളില്‍ ഇത്തരത്തില്‍ രോഗസാധ്യത വളരെ കുറവാണെന്നും പഠനം പറയുന്നുണ്ട്.