മെല്‍ബണ്‍|
priyanka|
Last Modified ബുധന്‍, 31 ഓഗസ്റ്റ് 2016 (09:23 IST)
ഇന്ത്യയുടെ സ്‌കോര്‍പീന്‍ ക്‌ളാസ് മുങ്ങിക്കപ്പലിന്റെ ആയുധ സന്നാഹങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കില്‌ളെന്ന് 'ദി ഓസ്‌ട്രേലിയന്‍' ദിനപത്രം അറിയിച്ചു.
ഓസ്‌ട്രേലിയയിലെ ന്യൂ സൗത് വെയില്‍സ് സംസ്ഥാനത്തെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പത്രത്തിന്റെ തീരുമാനം. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ 'ദി ഓസ്‌ട്രേലിയ'യുടെ അസോസിയേറ്റ് എഡിറ്റര്‍ കാമറണ്‍ സ്റ്റുവര്‍ട്ടാണ് ഇക്കാര്യം അറിയിച്ചത്.
ഫ്രാന്‍സിന്റെ പ്രതിരോധ സ്ഥാപനമായ ഡിസിഎന്‍എസിന്റെ ഹരജിയിലാണ് കോടതി വിവരങ്ങള്‍ പുറത്തുവിടുന്നത് താല്‍കാലികമായി തടഞ്ഞത്. വ്യാഴാഴ്ച കേസ് സുപ്രീംകോടതി പരിഗണിക്കുന്നതുവരെയാണ് വിലക്കുള്ളത്. അന്തര്‍വാഹിനിയെ സംബന്ധിച്ച വിവരങ്ങള്‍ പുതിയതായി പ്രസിദ്ധീകരിക്കരുതെന്നും നിലവില്‍ പ്രസിദ്ധീകരിച്ചവ പത്രത്തിന്റെ വെബ്‌സൈറ്റില്‍നിന്ന് നീക്കം ചെയ്യുമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.