അഭിറാം മനോഹർ|
Last Modified ഞായര്‍, 13 മാര്‍ച്ച് 2022 (15:34 IST)
ജപ്പാനിലെ സ്കൂളുകളിൽ പെൺകുട്ടികൾ പോണിടെയ്‌ൽ രീതിയിൽ മുടി കെട്ടുന്നതിന് നിരോധനം. പോണിടെയില്‍ ശൈലിയിൽ മുടികെട്ടുന്നത് കഴുത്തിന്റെ പിൻഭാഗം കാണുന്നതിനും ആൺകുട്ടികൾക്ക് ലൈംഗിക ഉത്തേജനത്തിന് കാരണമാകുമെന്നും ചൂണ്ടികാട്ടിയാണ് നിരോധനം.
പുതിയ പരിഷ്‌കാരത്തിനെതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്. ഇതിനെ തുടർന്ന് പല സ്കൂളുകളും പരിഷ്‌കാരം നടപ്പിലാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതായും രാജ്യാന്തര്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ വിദ്യാർഥികൾ വെള്ള നിറത്തിലുള്ള അടിവസ്‌ത്രം മാത്രമെ ധരിക്കാവുള്ളുവെന്നും നിർദേശം വന്നിരുന്നു. കടുത്ത എതിർപ്പിനെ തുടർന്ന് ഈ തീരുമാനം പിൻവലിക്കുകയായിരുന്നു.