ന്യൂനപക്ഷ സ്ഥാപനങ്ങളിലും ഹിജാബിന് വിലക്ക്: ഉത്തരവുമായി കർണാടക സർക്കാർ

അഭിറാം മനോഹർ| Last Modified വെള്ളി, 18 ഫെബ്രുവരി 2022 (15:11 IST)
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്.കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നടപടി. ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖഫ് വകുപ്പ് സെക്രട്ടറി മേജര്‍ പി. മണിവണ്ണനാണ് വ്യാഴാഴ്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.

സംസ്ഥാനത്തെ മൗലാന ആസാദ് മോഡല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ ഉള്‍പ്പെടെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാർത്ഥികൾ ഹിജാബും കാവി ഷാളും ഉൾപ്പടെയുള്ള മതപരമായ വസ്‌ത്രങ്ങൾ ധരിക്കരുതെന്ന് ഉത്തരവിൽ പറയുന്നു. ഹിജാബ് വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ് അന്തിമവിധി വരും വരെ മതപരമായ വസ്‌ത്രങ്ങൾക്കുള്ള നിരോധനം നിലനിൽക്കും.

ഫെബ്രുവരി 10നായിരുന്നു ഹിജാബ്, കാവി ഷാളുകള്‍ എന്നിങ്ങനെയുള്ള മതപരമായ വസ്ത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :