എണ്ണവിലയിടിവില്‍ ഒരു രക്ഷയുമില്ല; സൌദി 1000 കോടി ഡോളര്‍ വായ്‌പയെടുക്കുന്നു, നിലവിലെ പോക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ട്

അഞ്ചുവര്‍ഷത്തേക്കാണ് സൌദി വായ്‌പയെടുക്കുന്നത്

   എണ്ണവിലയിടിവ് , സൌദി അറേബ്യ  , സാമ്പത്തികാവസ്ഥ , സൌദി വായ്‌പയെടുക്കുന്നു
റിയാദ്| jibin| Last Modified വ്യാഴം, 21 ഏപ്രില്‍ 2016 (10:17 IST)
എണ്ണവിലയില്‍ തിരിച്ചടി തുടരുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ വിദേശത്തു നിന്നും വന്‍‌തുക വായ്‌പയെടുക്കുന്നു. അമേരിക്കന്‍, ജാപ്പനീസ്, യൂറോപ്പ്യന്‍, ചൈനീസ് ബാങ്കുകളില്‍ നിന്നായി ആയിരം കോടി ഡോളറാണ് വായ്‌പയെടുക്കുന്നത്. അഞ്ചുവര്‍ഷത്തേക്കാണ് സൌദി വായ്‌പയെടുക്കുന്നത്. ഈ മാസം അവസാനം കരാര്‍ ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ട്.

എണ്ണവില ഇടിഞ്ഞതോടെ സൌദിയുടെ സാമ്പത്തികാവസ്ഥയില്‍ തകര്‍ച്ച നേരിട്ടതോടെയാണ് വായ്‌പയെന്ന മാര്‍ഗം സ്വീകരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. എണ്ണവില ബാരലിന് നൂറ് ഡോളറില്‍ നിന്ന് നാല്‍പ്പത് ഡോളറിലേക്ക് താണതോടെ വന്‍‌തോതിലുള്ള ചെലവുചുരുക്കല്‍ നടപടികളാണ് രാജ്യം സ്വീകരിച്ചുവന്നിരുന്നത്. കരുതല്‍ നിക്ഷേപത്തില്‍ നിന്നാണ് ചെലവുകള്‍ നടത്തിവന്നിരുന്നത്.

ഒരു വര്‍ഷം മുമ്പ് ധനശേഖരം 73200 കോടി ഡോളറുണ്ടായിരുന്നത് ഈ വര്‍ഷം 61100 കോടി ഡോളറായി കുറഞ്ഞതോടെയാണ് സാഹചര്യം മോശമാണെന്ന് സൌദി സര്‍ക്കാര്‍ വായ്‌പയെന്ന മാര്‍ഗം തേടിയത്. 300 കോടി ഡോളറിന്റെ കടപ്പത്രങ്ങളും ഇതിനകം തന്നെ സൌദി വിപണിയില്‍ വിറ്റഴിച്ചു കഴിഞ്ഞു. കഴിഞ്ഞവര്‍ഷം 9800 കോടിയുടെ ബജറ്റ് കമ്മിയായിരുന്നു സൌദി അനുമാനിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :