സൗദി അറേബ്യയില്‍ കനത്ത മഴ തുടരുന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 15 നവം‌ബര്‍ 2022 (08:20 IST)
സൗദി അറേബ്യയില്‍ കനത്ത മഴ തുടരുന്നു. വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടാകുകയാണ്. മക്ക, മദീന, അല്‍ഖസീം, ഹാഫര്‍ അല്‍ ബാത്വിന്‍ എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്യുന്നത്.

അതേസമയം ഹായില്‍ ഉണ്ടായ വെള്ളക്കെട്ടില്‍ വീണ് ഒരു കുട്ടി മരിച്ചു. താഴ്ന്ന പ്രദേശങ്ങളിലും മലഞ്ചെരുവുകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :