ഇറക്കം കുറഞ്ഞതും ഇറുകിയതുമായ വസ്‌ത്രങ്ങള്‍; വനിതാ എയര്‍‌ഹോസ്‌റ്റസുമാര്‍ വേണ്ടെന്ന് സൗദി

 സൗദി അറേബ്യ , സൗദി എയര്‍ലൈന്‍‌സ് , വിമാനത്താവളം , വിമാനം
റിയാദ്‌| jibin| Last Modified ബുധന്‍, 30 ഡിസം‌ബര്‍ 2015 (20:21 IST)
സ്‌ത്രീകളുടെ വസ്‌ത്ര ധാരണത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന വിവാദപരമായ പുതിയ തീരുമാനത്തിലേക്ക്. രാജ്യത്തെ സൗദി എയര്‍ലൈന്‍സില്‍ ക്യാബിന്‍ ക്രൂവില്‍ സ്‌ത്രീകളെ നിയമിക്കേണ്ടതില്ല എന്നാണ് പുതിയതായുള്ള തീരുമാനം. എയര്‍‌ഹോസ്‌റ്റസുമാര്‍ ഇറക്കം കുറഞ്ഞതും ഇറുകിയതുമായ വസ്‌ത്രങ്ങള്‍ ധരിക്കുന്നതുമാണ് ഇത്തരത്തിലേക്കുള്ള തീരുമാനമെടുക്കാന്‍ സൗദി സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

എയര്‍ഹോസ്‌റ്റസ്‌ മുതലുള്ള ക്യാബിന്‍ ക്രൂവില്‍നിന്നാണ്‌ സൗദി സ്‌ത്രീകളെ ഒഴിവാക്കിയത്‌. സൗദി സ്‌ത്രീകള്‍ക്ക്‌ വിമാനത്തിനകത്ത്‌ ഇനിമുതല്‍ ജോലിയില്ലെന്ന്‌ എയര്‍ലൈന്‍സ്‌ അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ ജനറല്‍ അബ്‌ദുള്‍ റഹ്‌മാന്‍ അല്‍ ഫഹദ്‌ വ്യക്‌തമാക്കി. അതേസമയം, വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട്‌ സ്‌റ്റാഫ്‌ അംഗങ്ങളായി സൗദി സ്‌ത്രീകളെ നിയമിക്കുന്നതില്‍ വിലക്കില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :