ഉപ്പോളം സ്നേഹവുമായി ജയലളിത, തമിഴ്നാട്ടില്‍ 'അമ്മ ഉപ്പ്' !

അമ്മ, ജയലളിത, ഉപ്പ്, കരുണാനിധി, മോഡി
ചെന്നൈ| Last Modified ബുധന്‍, 11 ജൂണ്‍ 2014 (11:54 IST)
വളരെ കുറഞ്ഞ നിരക്കില്‍ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഹോട്ടല്‍ ശൃംഖല 'ഉണവകം' സര്‍ക്കാരിന്‍റെ വിപ്ലവ തീരുമാനങ്ങളില്‍ ഒന്നായിരുന്നു. ഇത് വന്‍ വിജയമായതോടെ വെറും 10 രൂപയ്ക്ക് കുപ്പി വെള്ളവും രംഗത്തെത്തിച്ചു. അതും ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ ഉപ്പില്‍ പരീക്ഷണത്തിനൊരുങ്ങുകയാണ് എ ഐ എ ഡി എം കെ സര്‍ക്കാര്‍.

'അമ്മ ഉപ്പ്' എന്ന പേരില്‍ കുറഞ്ഞ നിരക്കില്‍ ഉപ്പ് വിപണിയിലെത്തിക്കുകയാണ് സര്‍ക്കാര്‍. തമിഴ്നാട് സോള്‍ട്ട് കോര്‍പ്പറേഷനാണ് ഈ ഉപ്പ് നിര്‍മ്മിക്കുന്നത്. മൂന്ന് തരത്തിലുള്ള ഉപ്പ് പായ്ക്കറ്റുകളാണ് വിപണിയിലെത്തിക്കുക.

'അമ്മ ഉപ്പ്' വരുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ എല്ലാ പത്രങ്ങളിലും വന്‍ പരസ്യമാണ് ജയലളിത സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :