വാഷിംഗ്ടണ്|
സജിത്ത്|
Last Modified ചൊവ്വ, 31 ജനുവരി 2017 (10:41 IST)
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പുറത്താക്കൽ നടപടി തുടരുന്നു. കുടിയേറ്റ വിരുദ്ധ നിയമത്തെ പിന്തുണയ്ക്കാത്ത യുഎസ് ആക്ടിങ് അറ്റോര്‍ണി ജനറൽ സാലി യേറ്റ്സിനെയും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റെ മേധാവി ഡാനിയേൽ റാഗ്സ്ഡേലിനേയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കി.
ട്രംപ് പുറപ്പെടുവിച്ച അഭയാർഥി നിയന്ത്രണ എക്സിക്യൂട്ടീവ് ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്ന നിലപാട് ആക്ടിംഗ് അറ്റോർണി ജനറൽ സാലി യേറ്റ്സ്
സ്വീകരിച്ചിരുന്നു. തുടര്‍ന്നാണ് യേറ്റ്സിനെയാണ് പുറത്താക്കിയതെന്ന് വൈറ്റ് ഹൗസ് വക്താവ് ട്വിറ്ററിൽ അറിയിച്ചു.
അതേസമയം, ആക്ടിംഗ് ഐസിഇ ഡയറക്ടർ റാഗ്സ്ഡേലിന്‍റെ പുറത്താക്കൽ തികച്ചും അപ്രതീക്ഷിതമായിരുന്നു. എന്നാല്‍ ഈ പുറത്താക്കൽ നടപടിയെ കുറിച്ച് വൈറ്റ്ഹൗസ് വിശദീകരണം നൽകിയിട്ടില്ല. റാഗ്സ്ഡേലിനു പകരക്കാരനായി തോമസ് ഹോമനെ നിയമിച്ചതായും റാഗ്സ്ഡേൽ ഡപ്യൂട്ടി ഡയറട്കറായി തുടരുമെന്നുമാണ് സൂചന.