ജറുസലേം|
jibin|
Last Modified ശനി, 18 ഒക്‌ടോബര്‍ 2014 (19:13 IST)
തങ്ങളുടെ ആണവനിലയം ബോംബിട്ട് നശിപ്പിച്ചതിന് പകരമായി
ഇസ്രയേല്‍ പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടു പോകാന്‍ സദ്ദാം ഹുസൈന്‍ നീക്കം നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ പ്രധാനമന്ത്രിയായ മെനാഹം ബെഗിനെ തട്ടിക്കൊണ്ടു പോകാനുള്ള പദ്ധതിയുടെ വിവരങ്ങള്‍ സദ്ദാമിന്റെ പുറത്ത് വരാനിരിക്കുന്ന ഓര്‍മ്മ കുറിപ്പിലാണ് ഉള്ളത്.
1981ജൂണ്‍ ഏഴിനാണ് ഇറാഖിലെ ആണവനിലയം ഇസ്രയേല്‍ ബോംബിട്ട് നശിപ്പിച്ചത്. തുടര്‍ന്ന് ആണവ നിലയം പൂര്‍ണമായും തകരുകയായിരുന്നു. എന്നാല്‍ ഈ നിലയം സൈന്യത്തിന്റെ ആവശ്യത്തിനുള്ളതല്ല എന്ന വിശദീകരണമാണ് ഇറാഖ് നല്‍കിയത്. ഇതിന് പ്രതികാരമായി ഇസ്രയേല്‍ പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടു പോകാന്‍ സദ്ദാം ഹുസൈന്‍ പദ്ധതിയിട്ടെന്നാണ് ഓര്‍മ്മ കുറിപ്പിലുള്ളത്.
പദ്ധതി അനുസരിച്ച് നീക്കം നടക്കവെ ഒരു പാശ്ചാത്യ നേതാവ് ഇടപെട്ട് ഈ നീക്കം ഒഴിവാക്കുകയായിരുന്നു. ഒരു അറബിക് പത്രം വരുന്ന ദിവസങ്ങള്‍ പുസ്തകത്തിലെ ബാക്കി വിവരങ്ങളും പ്രസിദ്ധപ്പെടുത്തും. സദ്ദാം ഹുസൈന്റെ അഭിഭാഷകനാണ് ഓര്‍മ്മ കുറിപ്പികള്‍ പുറത്ത് ഇറക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.