Bashar al Assad: സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അസദും കുടുംബവും മോസ്‌കോയിലെന്ന് റിപ്പോര്‍ട്ടുകള്‍

Bashar al Assad
അഭിറാം മനോഹർ| Last Modified തിങ്കള്‍, 9 ഡിസം‌ബര്‍ 2024 (11:38 IST)
Bashar al Assad
വിമത സൈന്യം സിറിയ പിടിച്ചടക്കിയതോടെ അധികാരം നഷ്ടപ്പെട്ട് രാജ്യം വിട്ട് പ്രസിഡന്റ് ബാഷര്‍ അസദും കുടുംബവും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെന്ന് റിപ്പോര്‍ട്ട്. അസദിനും കുടുംബത്തിനും റഷ്യ അഭയം നല്‍കിയതായി റഷ്യന്‍ ന്യൂസ് ഏജന്‍സികളെ ഉദ്ധരിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.


അസദും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മോസ്‌കോയില്‍ എത്തിയിട്ടുണ്ട്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് റഷ്യ അവര്‍ക്ക് അഭയം നല്‍കിയിരിക്കുന്നത്. ക്രെംലിന്‍ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിമതര്‍ സിറിയന്‍ തലസ്ഥാനം പിടിച്ചെടുക്കുന്ന സമയത്താണ് ദമാസ്‌കര്‍ വിമാനത്താവളത്തില്‍ നിന്നും അസദും കുടുംബവും രാജ്യം കടന്നത്. അസദിന്റെ വിമാനം പക്ഷേ റഡാറില്‍ നിന്ന് മാഞ്ഞതോടെ അസദും കുടുംബവും എവിടെയെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. വിമാനം വെടിവെച്ചിട്ടതോ അല്ലെങ്കില്‍ ട്രാന്‍സ്‌പോണ്ടര്‍ സ്വിച്ച് ഓഫ് ചെയ്‌തോ തുടങ്ങിയ അഭ്യൂഹങ്ങളാണ് ഉയര്‍ന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :