അമേരിക്ക വിന്യസിച്ച അന്തര്‍വാഹിനികള്‍ നിരീക്ഷണത്തില്‍; അത് തകര്‍ക്കാന്‍ തങ്ങള്‍ക്ക് പറ്റുമെന്ന് റഷ്യ

അമേരിക്കന്‍ ആണവ അന്തര്‍വാഹികള്‍ അനുയോജ്യമായ മേഖലയില്‍ വിന്യസിക്കുമെന്ന് ട്രംപിന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു റഷ്യ.

USA,Ukraine-russia war, US weapons, Donald trump, Putin- Trump,അമേരിക്ക, ഉക്രെയ്ൻ- റഷ്യ, ഡൊണാൾഡ് ട്രംപ്, ട്രംപ്- പുടിൻ
Trump- Putin
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 2 ഓഗസ്റ്റ് 2025 (19:34 IST)
വിന്യസിച്ച അന്തര്‍വാഹിനികള്‍ നിരീക്ഷണത്തിലാണെന്നും അത് തകര്‍ക്കാന്‍ തങ്ങള്‍ക്ക് പറ്റുമെന്നും റഷ്യ. അമേരിക്കന്‍ ആണവ അന്തര്‍വാഹികള്‍ അനുയോജ്യമായ മേഖലയില്‍ വിന്യസിക്കുമെന്ന് ട്രംപിന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു റഷ്യ. റഷ്യന്‍ പാര്‍ലമെന്റിന്റെ മുതിര്‍ന്ന നേതാവ് വിക്ടര്‍ മൊഡോലാറ്റ്‌സ്‌കി ആണ് ഇക്കാര്യം പറഞ്ഞത്.

ഈ അന്തര്‍വാഹിനികള്‍ മുന്‍പേ റഷ്യയുടെ നിരീക്ഷണത്തിലുള്ളവയാണെന്നും അവര്‍ റഷ്യയെ ഭയപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കക്കുള്ളതിനേക്കാള്‍ കൂടുതല്‍ അന്തര്‍വാഹിനികള്‍ റഷ്യക്കുണ്ടെന്നും മുന്‍പേ അമേരിക്കയുടെ അന്തര്‍വാഹിനികള്‍ റഷ്യയുടെ നിരീക്ഷണത്തിലാണെന്നും അതുകൊണ്ട് ഡൊണാള്‍ഡ് ട്രംപിന് മറുപടി റഷ്യ നല്‍കേണ്ട ആവശ്യമില്ലന്നും അദ്ദേഹം പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :