കീവ്|
jibin|
Last Modified തിങ്കള്‍, 14 ജൂലൈ 2014 (10:49 IST)
സംഘര്‍ഷം തുടരുന്ന റഷ്യ-ഉക്രൈന്‍ അതിര്‍ത്തി മേഘലയില്‍ ഉക്രൈന്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ 12 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. സംഭവത്തെത്തുടര്‍ന്ന് യുക്രൈന്‍ പ്രസിഡന്‍റ് പെട്രൊ പെറോഷെങ്കൊയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുതിനും തമ്മില്‍ ബ്രസീലില്‍ നടക്കാനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി.
വെള്ളിയാഴ്ച റഷ്യന്‍ അനുകൂലികള്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ 19 ഉക്രൈന്‍ സൈനികര്‍ മരിക്കുകയും നൂറു കണക്കിന് സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മറ്റൊരു ആക്രമണത്തില്‍ പടിഞ്ഞാറന്‍ മേഖലയില്‍ 18 സൈനികരും 20 സാധാരണക്കാരും മരിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും രൂക്ഷമായ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.