ലോക പുരുഷ സൗന്ദര്യ കിരീടമണിഞ്ഞ് ഇന്ത്യക്കാരന്‍; മിസ്റ്റര്‍ വേള്‍ഡ് 2016 രോഹിത് ഖണ്ഡേവാല്‍

മിസ്റ്റര്‍ വേള്‍ഡ് 2016 ആയി ഇന്ത്യക്കാരനായ രോഹിത് ഖണ്ഡേവാലിനെ തെരഞ്ഞെടുത്തു

ലണ്ടന്‍| priyanka| Last Modified ബുധന്‍, 20 ജൂലൈ 2016 (15:15 IST)
ലോക പുരുഷ സൗന്ദര്യ മത്സരത്തില്‍ ഒന്നാമതെത്തി ഇന്ത്യക്കാരന്‍ രോഹിത് ഖണ്ഡേവാല്‍.
ബ്രിട്ടനിലെ സൗത്ത്‌പോര്‍ട്ടില്‍ നടന്ന 2016ലെ മിസ്റ്റര്‍ വേള്‍ഡ് മത്സരത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച രോഹിത് പട്ടം സ്വന്തമാക്കിയത്. ഇതോടെ മിസ്റ്റര്‍ വേള്‍ഡ് പട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന ബഹുമതിയും രോഹിത് സ്വന്തമാക്കി.

47 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ പിന്നിലാക്കിയാണ് രോഹിത് മിസ്റ്റര്‍ വേള്‍ഡ് കിരീടം ചൂടിയത്. മിസ്റ്റര്‍ വേള്‍ഡ് കിരീടം താന്‍ നേടിയെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് രോഹിത് പറഞ്ഞു. തനിക്ക് പിന്തുണ നല്‍കിയവര്‍ക്കും ആരാധകര്‍ക്കും നന്ദിയുണ്ടെന്ന് രോഹിത് കൂട്ടിച്ചേര്‍ത്തു. 1989ല്‍ ഹൈദരാബാദില്‍ ജനിച്ച രോഹിത് 2015ല്‍ മിസ്റ്റര്‍ ഇന്ത്യ പട്ടം കരസ്ഥമാക്കിയിട്ടുണ്ട്. പരസ്യമേഖലയിലൂടെ അഭിനയരംഗത്തേക്ക് വന്ന രോഹിത് ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :