ബ്രിട്ടീഷ് തിരെഞ്ഞെടുപ്പിൽ ഋഷി സുനക് എട്ട് നിലയിൽ പൊട്ടുമെന്ന് സർവേ ഫലങ്ങൾ

അഭിറാം മനോഹർ| Last Modified ഞായര്‍, 16 ജൂണ്‍ 2024 (12:40 IST)
ബ്രിട്ടനില്‍ വരാനിരിക്കുന്ന പൊതുതിരെഞ്ഞെടുപ്പില്‍ ഋഷി സുനക്കിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് സര്‍വേ ഫലങ്ങള്‍. ജൂലൈ നാലിന് നടക്കുന്ന തിരഞ്ഞെടുപ്പോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് തന്നെ അപ്രസക്തമാകുമെന്നാണ് ഒരു സര്‍വേയില്‍ പറയുന്നത്.


ബ്രിട്ടീഷ് സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പേ അപ്രതീക്ഷിതമായാണ് ജൂലൈയില്‍ തിരെഞ്ഞെടുപ്പ് നടത്തുമെന്ന് ഋഷി സുനക് മെയ് 22ന് പ്രഖ്യാപിച്ചത്. കണ്‍സര്‍വേറ്റീവ്, ലേബര്‍ പാര്‍ട്ടികള്‍ തിരെഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി ഒരാഴ്ചക്ക് ശേഷമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നിരിക്കുന്നത്. തിരെഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് 46 ശതമാനവും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 21 ശതമാനവും വോട്ട് ലഭിക്കുമെന്നാണ് മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ സാവന്തയുടെ സര്‍വേയില്‍ പറയുന്നത്.


സര്‍വേഷന്‍ സണ്‍ഡേ ടൈംസില്‍ പ്രസിദ്ധീകരിച്ച സര്‍വേയില്‍ ആകെ 650 അംഗങ്ങളടങ്ങിയ ഹൗസ് ഓഫ് കോമണ്‍സില്‍ വെറും 72 സീറ്റുകള്‍ മാത്രമെ ടോറികള്‍ക്ക് ലഭിക്കുള്ളുവെന്നാണ് പ്രവചനം. കഴിഞ്ഞ 200 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയാകും ഇത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :