പ്രൈവറ്റ് ട്യൂഷൻ നടത്തി; ടീച്ചർമാര്‍ ജയിലിലായി

സൌദി , ഇന്ത്യൻ ടീച്ചർ , തർഹീൽ ജയില്‍
റിയാദ്| jibin| Last Modified ബുധന്‍, 11 ജൂണ്‍ 2014 (15:04 IST)
സൌദിയില്‍ നിര്‍ത്തലാക്കിയ പ്രൈവറ്റ് ട്യൂഷൻ നിയമ വിരുദ്ധമായി നടത്തിയ മൂന്ന് ഇന്ത്യൻ ടീച്ചർമാരെ സൌദി പൊലീസ് അറസ്റ്റ് ചെയ്തു. കർണ്ണാടക സ്വദേശിയായ മെഹബൂബ് പാഷ,​
തമിഴ്നാട് സ്വദേശിയായ മുഹമ്മദ് രിഫായ്,​ യുപി സ്വദേശിയായ അഹമ്മദ് സിദ്ദീഖ് എന്നിവരാണ് പിടിയിലായത്. ഇവരെ നാടുകടത്തൽ കേന്ദ്രമായ തർഹീൽ ജയിലിലേക്ക് മാറ്റി.

പൊലീസ്
വീടുകളിൽ റെയ്ഡ് നടത്തുന്പോൾ ഇവർ കുട്ടികള്‍ക്ക് ട്യൂഷൻ എടുത്തു കൊണ്ടിരിക്കുകയായിരുന്നു. അദ്ധ്യാപകരുടെ മോചനത്തിനായി
ഇവരുടെ സ്കൂളിലെ പബ്ളിക് റിലേഷൻ വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് സ്കൂളിൽ അടിയന്തിര ചർച്ചയും വിളിച്ചു ചേർത്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :