തുര്‍ക്കിയില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി; 34 മരണം, തെരച്ചില്‍ തുടരുന്നു

അഭയാര്‍ഥി ബോട്ട് , തുര്‍ക്കി , ബോട്ട് മുങ്ങി മരണം , തുര്‍ക്കി
ഇസ്‌താംബുള്‍| jibin| Last Updated: ബുധന്‍, 6 ജനുവരി 2016 (12:16 IST)
തുര്‍ക്കിയില്‍ അഭയാര്‍ഥി ബോട്ട് തകര്‍ന്ന് മൂന്ന്‌ കുട്ടികള്‍ ഉള്‍പ്പെടെ 34 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. മരിച്ചവരില്‍ സ്‌ത്രീകളും കുട്ടികളും അടങ്ങുന്നുണ്ട്. മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം എത്ര പേര്‍ ബോട്ടുകളില്‍ ഉണ്ടായിരുന്നെന്ന്‌ വ്യക്‌തമല്ല.

തുര്‍ക്കിയില്‍ നിന്ന് യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മോശമായ കാലവസ്‌ഥയെത്തുടര്‍ന്ന് ബോട്ട് നിയന്ത്രണം വിട്ട് പാറയില്‍ ഇടിച്ച് തകരുകയായിരുന്നു. ബോട്ടില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മരിച്ചവരെല്ലാം തുര്‍ക്കിയില്‍ നിന്നുള്ളവരാണോയെന്നും വ്യക്തത കൈവന്നിട്ടില്ല.

4 മൃതദേഹങ്ങള്‍ അയ്‌വാലിക്‌ തീരത്ത്‌ നിന്നും പത്ത്‌ മൃതദേഹങ്ങള്‍ ദിക്ലി തീരത്തുനിന്നുമാണ്‌ കണ്ടെടുത്തത്‌. പാറയില്‍ ബോട്ട്‌ ഇടിക്കുന്ന ശബ്‌ദം കേട്ടെന്ന്‌ ദൃക്‌സാക്ഷി പറഞ്ഞു. കാണാതയവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :