ദൊഹഖ്|
VISHNU N L|
Last Updated:
ചൊവ്വ, 19 മെയ് 2015 (08:15 IST)
ഇസ്ലാമിക് സ്റ്റേറ്റ് മുന്നേറ്റത്തെ തുടര്‍ന്ന് ഇറാഖ് സൈന്യം പിന്‍വാങ്ങിയ റമാദിയില്‍ കൂട്ടക്കുരുതി നടന്നിരുന്നതായി റിപ്പോര്‍ട്ടുകള്‍. റമാദി നഗരത്തിലെ ഐസിസ് മുന്നേറ്റത്തെ തുടർന്ന് അഞ്ഞൂറോളം പേർ കൊല്ലപ്പെട്ടതായി ഇറാഖിലെ അൻബർ പ്രവിശ്യയിലെ ഔദ്യോഗിക വക്താവാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ചുട്ടു കരിച്ച നിലയിലും വികൃതമാക്കിയ രീതിയിലും നിരവധി മൃതദേഹങ്ങൾ തെരുവുകളിൽ ദൃശ്യമാണ്.
ഭീകരാക്രമണത്തെത്തുടർന്ന് മൂന്നു ദിവസങ്ങൾക്കിടയിൽ സൈനീകരും പൗരന്മാരുമടക്കം എണ്ണായിരത്തോളം പേരാണ് നഗരം വിട്ടുപോയതെന്ന് സർക്കാർ അറിയിച്ചു. എന്നാൽ കണക്കുകൾ 1,14,000 കവിഞ്ഞതായും തദ്ദേശവാസികൾ റമാദിയിൽ നിന്ന് സമീപപ്രദേശങ്ങളിലേക്ക് പലായനം തുടരുന്നതായും യു.എൻ വ്യക്തമാക്കി. അതിനിടെ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടാന്‍ ഷിയാ തീവ്രവാദികള്‍ രംഗത്തിറങ്ങിയതായാണ് വാര്‍ത്തകള്‍.
റമദിയിലെ യുദ്ധമുഖത്തേക്ക് മൂന്നു ദിശകളിൽ നിന്നായി ചേരാനായി ഷിയാകളുടെ സംഘം തയ്യാറെടുത്തതായി പ്രമുഖ ഷിയാ അർദ്ധസൈനീകസംഘം വക്താവ് കെതീബ് ഹെസ്ബൊളാ അറിയിച്ചു. അമേരിക്കയുടെ ആശങ്ക അവഗണിച്ചാണ് ഇറാഖ് ഷിയാകളുടെ സഹായം തേടിയിരിക്കുന്നത്. ഇത് അടുത്ത സങ്കീര്‍ണതകള്‍ക്ക് കാരണമാകുമെന്നാണ് യു എസ് ഭയക്കുന്നത്.