ദോഹ|
JOYS JOY|
Last Modified ശനി, 27 ജൂണ്‍ 2015 (17:14 IST)
ഖത്തറില്‍ ഞായറാഴ്ച മുതല്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ത്യയില്‍ മഴക്കാലം ആരംഭിച്ചതാണ് കാറ്റ് ശക്തമാകാന്‍ കാരണം.
മണിക്കൂറില്‍ 30 മുതല്‍ 50 വരെ കിലോമീറ്ററില്‍ കാറ്റ് വീശിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ചില സമയങ്ങളില്‍ 65 കിലോമീറ്ററിന് മുകളില്‍ വേഗതയില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്.
ശക്തമായ കാറ്റില്‍ പൊടിപടലങ്ങള്‍ ഉയര്‍ന്നേക്കുമെന്നും ദൂരക്കാഴ്ച കുറഞ്ഞേക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറഞ്ഞു. പൊടിക്കാറ്റാണ് കാഴ്ചയെ ബാധിക്കുക.
കടലും പ്രക്ഷുബ്ധമായിരിക്കും. പത്ത് അടി വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടായിരിക്കും. ഈ സാഹചര്യത്തില്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.