കറാച്ചി|
jibin|
Last Modified വെള്ളി, 26 ജൂണ്‍ 2015 (09:01 IST)
കൊടും ചൂടിലും ഉഷ്‌ണക്കാറ്റിലും പാകിസ്ഥാന്‍ വെന്തുരുകുന്നു. ഉഷ്ണക്കാറ്റ് ശമനമില്ലാതെ തുടരുന്ന കറാച്ചിയില്‍ ഇതുവരെ ആയിരത്തിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സിന്ധ് പ്രവിശ്യയില്‍ ഉഷ്ണക്കാറ്റ് ശമനമില്ലാതെ തുടരുകയാണ്. സൂര്യാതാപമേറ്റ 14,000 ഓളം പേരാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയിരിക്കുന്നത്.
പ്രായമായവരും ദുര്‍ബലരും തെരുവില്‍ താമസിക്കുന്നവരുമാണ് മരിച്ചവരില്‍ അധികവും. കറാച്ചിയില്‍ 45 ഡിഗ്രി സെഷ്യല്‍സാണു താപനില. സിന്ധ് പ്രവിശ്യയില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പാക് സൈന്യവും അര്‍ധ സൈനിക വിഭാഗമായ റേഞ്ചേഴ്സും ദുരിതബാധിതരുടെ ചികിത്സയ്ക്കായി പ്രത്യേക കേന്ദ്രങ്ങള്‍ തുറന്നിരുന്നു.
ഉഷ്ണക്കാറ്റ് ശമനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് വൈദ്യുതി പതിവായി മുടങ്ങുന്നതും തിരിച്ചടിയാണ്. വിവിധ സ്ഥലങ്ങളില്‍ ദുരിതബാധിതരുടെ ചികിത്സയ്ക്കായി പ്രത്യേക കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ തുറന്നിട്ടുണ്ട്.