തുടര്‍ച്ചയായി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് വ്‌ളാദിമിര്‍ പുടിന്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് പാശ്ചാത്യരാജ്യങ്ങള്‍

putin
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 7 മെയ് 2024 (16:47 IST)
putin
തുടര്‍ച്ചയായി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് വ്‌ളാദിമിര്‍ പുടിന്‍. യുക്രൈനില്‍ യുദ്ധം മുറുക്കിയും എതിരാളികളെ തുരത്തിയുമാണ് പുടിന്‍ വീണ്ടും തന്റെ അധികാരം നിലനിര്‍ത്തിയത്. അതേസമയം ചൊവ്വാഴ്ച ക്രെമിനില്‍ നടന്ന ചടങ്ങില്‍ പാശ്ചാത്യരാജ്യങ്ങള്‍ വിട്ടുനിന്നു. ഇതോടെ 2030 വരെ അടുത്ത ആറുവര്‍ഷത്തേക്ക് തന്റെ അധികാരം ഉറപ്പിച്ചിരിക്കുയാണ് പുടിന്‍.

കാല്‍ നൂറ്റാണ്ടോളം റഷ്യന്‍ പ്രസിഡന്റായിരുന്ന ജോസഫ് സ്റ്റാലിന് ശേഷം ഏറ്റവും കൂടുതല്‍ കാലം റഷ്യന്‍ പ്രസിഡന്റായിരിക്കുന്ന വ്യക്തിയാണ് 71കാരനായ പുടിന്‍. അതേസമയം റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തിയിട്ട് രണ്ടുവര്‍ഷം പിന്നിടുകയാണ്. ഈ സാഹചര്യത്തില്‍ അമേരിക്ക ഉള്‍പ്പെടെ ഏകദേശം യൂറോപ്യന്‍ രാജ്യങ്ങളും പുടിന്റെ സ്ഥാനാരോഹണ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചിട്ടുണ്ട്. അതേസമയം ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ചടങ്ങിലേക്ക് തങ്ങളുടെ ദൂതനെ അയച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :