അഭിറാം മനോഹർ|
Last Modified വെള്ളി, 22 ഒക്‌ടോബര്‍ 2021 (18:08 IST)
രാജ്യത്തെ കുട്ടികൾ മോശമായി പെരുമാറുകയോ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ ചെയ്‌താൽ മാതാപിതാക്കളെ ശിക്ഷിക്കുന്നതിനുള്ള നിയമം പാസാക്കാനൊരുങ്ങി ചൈന.ഇത്തരത്തിൽ കുട്ടികൾ കുറ്റങ്ങൾ ചെയ്യുന്നതിന് കാരണം വീട്ടിൽ നിന്ന് കിട്ടുന്ന ശിക്ഷണമാണെന്നും അതിന് കാരണക്കാരായ മാതാപിതാക്കളെ ശിക്ഷിക്കണമെന്നുമാണ് നിയമത്തില്‍ പറയുന്നത്.
വീടുകളിൽ നിന്ന് കൃത്യമായ ശിക്ഷണം ലഭിക്കാത്തതാണ് കുട്ടികളുടെ ഭാഗത്തു നിന്ന് കുറ്റകൃത്യങ്ങളും മോശം പെരുമാറ്റവും ഉണ്ടാകുന്നതെന്നും നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന് കീഴിലുളള ലെജിസ്ളേറ്റീവ് അഫയേഴ്‌സ് കമ്മീഷന്‍ വക്‌താവ് സാങ് തിവൈ പറഞ്ഞു.കുട്ടികളിലെ ഗെയിമുകളോടുള്ള അമിതാസക്‌തി കുറക്കുന്നതിനായി ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നതിനുളള സമയം
ചൈന ഈയടുത്ത് കുറച്ചിരുന്നു.
പഠനഭാരം കുറക്കുന്നതിനായി ഹോം വര്‍ക്കുകള്‍ വെട്ടിക്കുറക്കുകയും, അവധി ദിനങ്ങളില്‍ പ്രധാനപ്പെട്ട വിഷയങ്ങള്‍ക്കായി ട്യൂഷന്‍ എടുക്കുന്നത് നിരോധിച്ചു കൊണ്ടുള്ള നിയമങ്ങളും ചൈനീസ് സർക്കാർ കൊണ്ടുവന്നിരുന്നു.