''ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ അതിര്‍ത്തി ലംഘിച്ചാല്‍ വെടിവെക്കും''

  ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനിൽ വിക്രമെ സിംഗെ , മത്സ്യത്തൊഴിലാളികള്‍
ചെന്നൈ| jibin| Last Modified ശനി, 7 മാര്‍ച്ച് 2015 (09:47 IST)
ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ സമുദ്രാതിർത്തി ലംഘിച്ച് ശ്രീലങ്കന്‍ ഭാഗത്ത് എത്തിയാല്‍ വെടിവെക്കുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനിൽ വിക്രമെ സിംഗെ. ശ്രീലങ്കൻ നാവികസേന സമുദ്രാതിർത്തി വിഷയത്തില്‍ നിയമങ്ങളില്‍ ഊന്നിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ നടപടി മനുഷ്യാവകാശ ലംഘനമല്ലെന്നും സിംഗെ വ്യക്തമാക്കി.

ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ സമുദ്രാതിർത്തി കടന്ന് മീൻ പിടിച്ചാൽ വെടിവയ്ക്കും. ആരെങ്കിലും എന്റെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചാൽ അവരെ എനിക്ക് വെടിവയ്ക്കാൻ കഴിയും. വെടിവെപ്പില്‍ അയാൾ കൊല്ലപ്പെട്ടാൽ നിയമം അതിന് എന്നെ അനുവദിക്കുന്നു എന്നാണർത്ഥം. അതുപോലെയാണ് സമുദ്രാതിർത്തിയുടെ കാര്യമെന്നും വിക്രമെ സിംഗെ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്തയാഴ്‌ച ശ്രീലങ്ക സന്ദർശിക്കാനിരിക്കെയാണ് ശ്രീലങ്കയുടെ പ്രധാനമന്ത്രി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം പോലെ വ്യത്യസ്തമാണ് ചൈനയുമായുള്ള തങ്ങളുടെ ബന്ധമെന്നും റെനിൽ വിക്രമെ സിംഗെ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :