ശരീരവടിവ് നശിക്കുന്ന കാലം; ഗര്‍ഭകാലത്തെ അമിതവണ്ണത്തിന് കാരണം എന്താണെന്ന് അറിയാമോ ?

അമിതവണ്ണത്തിന് കാരണം , ഗര്‍ഭകാലം , ഗര്‍ഭിണി , ഗര്‍ഭകാലത്തെ വേദന
ന്യൂയോര്‍ക്ക്| jibin| Last Updated: വ്യാഴം, 25 ഫെബ്രുവരി 2016 (10:27 IST)
അമ്മയാകുക എന്നത് ഏതൊരു സ്‌ത്രീയുടെയും ഏറ്റവും വലിയ ആഗ്രഹമാണ്. പത്തുമാസത്തെ കാത്തിരിപ്പിനുശേഷം കുഞ്ഞ് പിറക്കുബോള്‍ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്. എന്നാല്‍, ആ കലങ്ങളില്‍ ഉണ്ടാകുന്ന ശാരീരികമാറ്റങ്ങള്‍ മാനസിക പിരിമുറുക്കം സമ്മാനിക്കുന്നതാണ്. അമിതമാകുന്ന വണ്ണമാണ് എല്ലാ സ്‌ത്രീകളെയും വലയ്‌ക്കുന്ന പ്രധാന പ്രശ്‌നം.

അമിതവണ്ണത്തിനു കാരണമാകുന്നത് ഗര്‍ഭകലത്തെ ജീവിതക്രമണങ്ങളാണെന്നാണ് അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് പിറ്റ്സ്ബെർഗിലെ ഫ്രൻസെസ്കാ ഫാകോയും കൂട്ടരും നടത്തിയ ഗവേഷണത്തില്‍ പറയുന്നത്. ഉറക്കക്കുറവും അമിതമായ ഉറക്കവുമാണ് ഗർഭകാലത്തെ അമിതവണ്ണത്തിനു കാരണമാകുന്നതെന്നാണ് പഠനം പറയുന്നത്. ഗര്‍ഭിണിയാകുന്നതോടെ വിശ്രമത്തിന് കൂടുതല്‍ സമയം കണ്ടെത്തുകയും പുറത്തു പോകാനോ നടക്കാനോ താല്‍പ്പര്യമില്ലാതെ വരുകയും ചെയ്യുന്നതോടെ ശരീരം തടിച്ചു തുടങ്ങുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഭൂരിഭാഗം സ്ത്രീകളും 7 മണിക്കൂറിനും 9 മണിക്കൂറിനും ഇടയിൽ ഉറങ്ങുന്നവരാണ്. ഇതിൽ കുറവ് ഉറങ്ങിയവർക്കും 9 മണിക്കൂറിലധികം ഉറങ്ങിയവർക്കുമാണ് ഗർഭകാലത്ത് അമിതവണ്ണം ഉണ്ടായതായി കണ്ടെത്തിയത്. ഗർഭിണികളും അല്ലാത്തവരുമായ
741 പേരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോർട്ട്. ഗര്‍ഭകാലത്ത് കഴിക്കുന്ന ഭക്ഷണങ്ങളും അമിതവണ്ണത്തിന് കാരണമാകുമെന്നാണ് പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :