ഇന്ത്യന്‍ വംശജന്‍ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയായേക്കും...!

ലിസ്ബന്‍| VISHNU N L| Last Modified ചൊവ്വ, 17 നവം‌ബര്‍ 2015 (17:56 IST)
യൂറോപ്പിലെ രാജ്യമായ പോര്‍ച്ചുഗലില്‍ ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രിയാവാന്‍ സാധ്യത. ഇന്ത്യന്‍ വംശജനും ഗോവയില്‍ പിതൃവേരുകളുമുള്ള സോഷ്യലിസ്റ്റ് നേതാവ് അന്റോണിയൊ കോസ്റ്റയാണ് പ്രധാനമന്ത്രി പദത്തിന് അടുത്തുള്ളത്.

വലതുപക്ഷ പാര്‍ട്ടിക്കാരനായ പെദ്രോ പാസോസ് കോയല്‍ഹോയുടെ 11 ദിവസം മാത്രം പ്രായമുള്ള സര്‍ക്കാര്‍ വീണതോടെയാണ് അന്റോണിയോയ്ക്ക് സാധ്യത തെളിഞ്ഞത്. കോസ്റ്റയുടെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി സര്‍ക്കാര്‍ രൂപവത്ക്കരിക്കുമെന്നുറപ്പായി.

ലളിത ജീവിതശൈലിയുടെ പേരില്‍ ലിസ്ബന്‍ ഗാന്ധി എന്നറിയപ്പെടുന്ന അന്റോണിയൊ കോസ്റ്റ മുന്‍ സോഷ്യലിസ്റ്റ് സര്‍ക്കാറില്‍ മന്ത്രിയായിരുന്നു. മാത്രമല്ല കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോസ്റ്റയെ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു.

കോസ്റ്റയുടെ അച്ഛന്‍ ഒര്‍ലാന്‍ഡൊ ഡി കോസ്റ്റ എഴുത്തുകാരനായിരുന്നു. രവീന്ദ്രനാഥ ടാഗോറിനെക്കുറിച്ച് ലേഖനങ്ങള്‍ എഴുതിയ ഒര്‍ലാന്‍ഡൊ പിതാവ് അന്റൊണിയൊ ലൂയിസ് സാന്റോസ് ഡി കോസ്റ്റ ജനിച്ച ഗോവയിലാണ് ചെറുപ്പകാലം ചെലവഴിച്ചിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :