ന്യൂയോർക്ക്|
jibin|
Last Modified വെള്ളി, 31 ജൂലൈ 2015 (08:54 IST)
2050ഓടെ ലോക
ജനസംഖ്യ 1000 കോടിക്കടുത്ത് എത്തുമെന്ന് ഐക്യരാഷ്ട്രസഭ. 2022 ഓടെ ചൈനയെ പിന്തള്ളി ലോക ജനസംഖ്യയിൽ
ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കും. ആഫ്രിക്കയിലെ ഇപ്പോഴത്തെ ജനസംഖ്യ ഇരട്ടിയാകുമെന്നും യുഎൻ ടൈം ഫോർ ഗ്ലോബൽ ആക്ഷൻ ഫോർ പീപ്പിൾ ആൻഡ് പ്ലാനറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
2050ഓടെ ലോക ജനസംഖ്യയിൽ നൈജീരിയ മൂന്നാം സ്ഥാനം നേടും. 2100ഓടെ അൻഗോള, ബുറുണ്ടി, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, മലാവി, നൈജീരിയ, സോമാലിയ, ഉഗാണ്ട തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലാണ് ജനസംഖ്യ നിയന്ത്രണാതീതമായി വർധിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
2100 ആകുമ്പോഴേക്കും
ലോക ജനസംഖ്യ 11.2 ബില്യണാകുമെന്നും റിപ്പോർട്ട് പറയുന്നു. ഇന്ത്യ, നൈജീരിയ, പാകിസ്താൻ, എത്യോപ്യ, യുണൈറ്റഡ് റിപ്പബ്ലിക്ക് ഓഫ് ടാൻസാനിയ, യുഎസ്, ഇന്തോനേഷ്യ, ഉഗാണ്ട എന്നിവിടങ്ങളിലായിരിക്കും ജനസംഖ്യവർധിക്കുകയെന്നും റിപ്പോർട്ട് പറയുന്നു.