ഹവാന|
jibin|
Last Updated:
ശനി, 13 ഫെബ്രുവരി 2016 (08:33 IST)
സഹസ്രാബ്ദങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഫ്രാന്‍സിസ് മാര്‍പാപ്പയും റഷ്യന്‍ ഓര്‍ത്തോഡക്സ് സഭാ പാത്രിയാര്‍ക്കീസ്
സഭാധ്യക്ഷന്‍ കിറില്‍ പാത്രിയര്‍ക്കീസുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ സമയം അര്‍ധ രാത്രിയോടെ ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ ഹൊസെമര്‍ത്തി അന്തര്‍ദേശീയ വിമാനത്താവളമാണു ചരിത്രമെഴുതിയ കൂടിക്കാഴ്‌ചയ്‌ക്ക് വേദിയായത്.
മെക്‌സിക്കോയിലേക്കുള്ള യാത്രാമധ്യേ കിറില്‍ പാത്രിയര്‍ക്കീസുമായി കൂടിക്കാഴ്ച നടത്താന്‍ മാര്‍പാപ്പ തീരുമാനിക്കുകയായിരുന്നു.
മിഡില്‍ ഈസ്റ്റിലെ ക്രിസ്തീയ പീഡനത്തിന് പരിഹാരമുണ്ടാക്കാന്‍ ഒന്നിച്ചു നീങ്ങാന്‍ ഇരുസഭകളും തീരുമാനിച്ചു. ആയിരത്തോളം വര്‍ഷം പഴക്കമുള്ള ഒരു വിഭജനത്തിനു ശേഷം നടന്ന കൂടിക്കാഴ്ചയ്ക്കു പിന്നാലെ മാര്‍പാപ്പയും പാത്രിയര്‍ക്കീസും സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവച്ചു.
ആയിരം വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലും പാശ്ചാത്യ പൗരസ്‌ത്യ സഭകളുടെ ലയനത്തിന് സാധ്യത ഈ കൂടിക്കാഴ്ചയിലും തെളിഞ്ഞില്ല. പുനരേകീകരണം ഈ കൂടിക്കാഴ്ചയുടെ അജന്‍ഡയില്‍ ഇല്ലായിരുന്നെന്നാണ് റഷ്യന്‍ സഭാ വക്താക്കള്‍ ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ക്കിടയില്‍ ഏറ്റവും ശക്തമായ വിഭാഗമാണ് റഷ്യന്‍ സഭ. ആധുനിക യൂറോപ്പിന്റെയും മധ്യേഷ്യയുടെയും രൂപീകരണത്തിന് വഴിവെച്ചത് ക്രിസ്ത്യന്‍ ലോകത്തെ ഏറ്റവും വലിയ രണ്ടു സഭകള്‍ തമ്മിലുള്ള അസ്വാരസ്യങ്ങളായിരുന്നു.