വത്തിക്കാന്‍ സിറ്റി|
Last Modified തിങ്കള്‍, 23 ജനുവരി 2017 (10:48 IST)
പുതിയ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിലയിരുത്താന്‍ സമയമായില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഒരു സ്പാനിഷ് പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. ട്രംപിന്റെ സ്ഥാനാരോഹണചടങ്ങ് നടന്ന ദിവസമായിരുന്നു അഭിമുഖവും നടന്നത്.
ട്രംപിനെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ ആളുകളെ മുന്‍കൂട്ടി വിലയിരുത്തുന്നത് ശരിയല്ലെന്ന് ആയിരുന്നു മാര്‍പാപ്പയുടെ മറുപടി. ട്രംപ് എന്തു ചെയ്യുമെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം വ്യക്തമാക്കി.
കൈയടി നേടാന്‍ മാത്രം തന്ത്രം പ്രയോഗിക്കുന്ന നേതാക്കളുടെ ഉയര്‍ച്ച കരുതലോടെ കാണണമെന്ന് മാര്‍പാപ്പ പറഞ്ഞു. ജനങ്ങളാണ് 1930കളില്‍ ഹിറ്റ്‌ലറെ തെരഞ്ഞെടുത്തതെന്നും അയാള്‍ ജനങ്ങളെ നശിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി.