വാഷിംഗ്‌ടണ്‍|
Last Modified ബുധന്‍, 18 ജനുവരി 2017 (14:23 IST)
വെള്ളിയാഴ്ച അമേരിക്കയുടെ പ്രസിഡന്റ് ആയി അധികാരമേല്‍ക്കുമ്പോള്‍ ഡൊണാള്‍ഡ് ട്രംപ് തിരുത്തുന്നത് നാലു ദശാബ്‌ദക്കാലത്തെ ചരിത്രം. കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഇത്രയും ജനപ്രീതി ഇടിഞ്ഞ് ഒരു പ്രസിഡന്റ് അധികാരത്തിലേക്ക് എത്തുന്നത് അമേരിക്കയില്‍ ആദ്യം.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ശുഭപ്രതീക്ഷയിലാണ് അമേരിക്കക്കാര്‍. അധികാരത്തില്‍ എത്തുന്ന ട്രംപ് രാജ്യത്തെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുമെന്നും തീവ്രവാദത്തിനെതിരെ കടുത്ത നടപടികള്‍ കൈക്കൊള്ളുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്റെ പരാജയം ഉറപ്പാക്കാന്‍ റഷ്യന്‍ ഇടപെടല്‍ നടന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യവും ഉയര്‍ന്നിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ട്രംപും അടുത്ത സുഹൃത്തുക്കളാണ്. ഈ സാഹചര്യത്തില്‍ ട്രംപ് അധികാരത്തിലെത്തി കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകില്ല.
അതേസമയം, തനിക്കെതിരെ നിലവില്‍ രാജ്യത്തുള്ള അതൃപ്‌തി മാറുമെന്ന് തന്നെയാണ് ട്രംപിന്റെ പ്രതീക്ഷ. ഇത് പരാമര്‍ശിച്ച് അടുത്തിടെ ട്രംപ് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ‘ഇതില്‍ മാറ്റമുണ്ടാകും’ എന്നായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത്.