3500 അടി ഉയരത്തില്‍ പറന്നുകൊണ്ടിരുന്ന വിമാനം തുളച്ച് വെടിയുണ്ട യാത്രികന്റെ മുഖത്ത് പതിച്ചു; ഗുരുതര പരിക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (10:03 IST)
3500 അടി ഉയരത്തില്‍ പറന്നുകൊണ്ടിരുന്ന വിമാനം തുളച്ച് വെടിയുണ്ട യാത്രികന്റെ മുഖത്ത് പതിച്ച് യാത്രികന് ഗുരുതരമായി പരിക്കേറ്റു. മ്യാന്‍മറില്‍ വിമാനത്തില്‍ സഞ്ചരിച്ച യാത്രികനാണ് വെടിയേറ്റത്. വിമാനത്തിന്റെ പുറംചട്ട തുളച്ചു കടന്നാണ് വെടിയുണ്ട യാത്രികന്റെ ശരീരത്തില്‍ കൊണ്ടത്.

ഭീകരര്‍ വെടിയുയര്‍ത്തിയതാവാം എന്നാണ് സൈനിക ഭരണകൂടം പറയുന്നത്. ഇതിന് പിന്നില്‍ വിമതസായുധസേനയാണെന്നും ആരോപണമുണ്ട്. എന്നാല്‍ വിമതര്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ യാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :