പിരാനകള്‍ പാഞ്ഞെത്തി; ആറുവയസുകാരിയെ കടിച്ചുകീറി, കുട്ടി മരിച്ചു

പിരാന മത്സ്യങ്ങളുടെ ആക്രമം , പെണ്‍കുട്ടി മരിച്ചു , പിരാന , അപകടം
സാവോപോളോ| jibin| Last Modified വ്യാഴം, 5 ഫെബ്രുവരി 2015 (16:49 IST)
യാത്രക്കിടയില്‍ അപ്രതീക്ഷിതമായി വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് ബോട്ട് മറിഞ്ഞ് വെള്ളത്തില്‍ വീണ ആറു വയസുകാരി മത്സ്യങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മോണ്ടി അലഗ്രയിലെ നദിയില്‍ ബോട്ടിംഗ് നടത്തുന്നതിനിടെയാണ് അപകടം നടന്നത്.

മുത്തശിക്കൊപ്പം അവധി ആഘോഷിക്കുന്നതിനിടെ ബോട്ട് യാത്ര നടത്താന്‍ എത്തിയതായിരുന്നു അഡ്രില മുനിസും കുടുംബത്തിലെ നാല് കുട്ടികളും. ഇവര്‍ ബോട്ട് യാത്ര നടത്തുന്നതിനിടെയാണ് നദിയില്‍ അപ്രതീക്ഷിതമായി വെള്ളപ്പൊക്കമുണ്ടായത്. അതോടെ ബോട്ട് മറിഞ്ഞ് എല്ലാവരും നദിയില്‍ വീഴുകയായിരുന്നു. എല്ലാവരും പെട്ടെന്ന് തന്നെ ബോട്ടില്‍ തിരികെ കയറിയെങ്കിലും അഡ്രിലയെ പിരാന മത്സ്യങ്ങള്‍ ആക്രമിക്കുകയായിരുന്നു.

കുട്ടിയെ രക്ഷിച്ച് തിരികെ ബോട്ടില്‍ കയറ്റിയെങ്കിലും കാലിലെ മാംസം കൊലയാളി മല്‍സ്യങ്ങള്‍ കടിച്ചെടുത്തു. കുട്ടിയെ ഉടന്‍ തന്നെ പിടിച്ച് ബോട്ടില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :