അഭയാര്‍ഥി പ്രവാഹം: കര്‍ശന വ്യവസ്ഥകളുമായി അമേരിക്ക രംഗത്ത്

പാരിസ് ഭികരാക്രമണം , സിറിയ , യുഎസ് , അമേരിക്ക , സിറിയന്‍ അഭയാര്‍ഥി
വാഷിംഗ്ടണ്‍| jibin| Last Modified വെള്ളി, 20 നവം‌ബര്‍ 2015 (10:00 IST)
ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തി സിറിയയില്‍ നിന്നു ഇറക്കില്‍ നിന്നുമുള്ള അഭയാര്‍ഥികളുടെ എണ്ണം നിയന്ത്രിക്കാന്‍ കര്‍ശന വ്യവസ്ഥകളുള്ള ബില്‍ യുഎസ് ജനപ്രതിനിധി സഭ പാസാക്കി. റിപ്പബ്ളിക്കന്‍ പാര്‍ട്ടി അവതരിപ്പിച്ച ബില്ലിനെ 50 ഡെമോക്രാറ്റിക് അംഗങ്ങളും പിന്തുണച്ചു.

സിറിയയില്‍ നിന്നും ഇറാക്കില്‍ നിന്നുമുള്ള ആളുകള്‍ക്കു അഭയം നല്‍കുന്നതിനു കര്‍ശന പരിശോധനകളാണ് പുതിയ ബില്ല് വ്യവസ്ഥ ചെയ്യുന്നത്. റിപ്പബ്ളിക്കന്‍ പാര്‍ട്ടി അവതരിപ്പിച്ച ബില്ലിനെ 50 ഡെമോക്രാറ്റിക് അംഗങ്ങളും പിന്തുണച്ചു. പാരീസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ബില്ല് മുന്നോട്ട് വച്ചിരിക്കുന്നത്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പതിനായിരം സിറിയന്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കുമെന്നാണ് ഒബാമ സര്‍ക്കാരിന്റെ
പ്രഖ്യാപിത നയം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :