പാക്കിസ്ഥാന്‍ കത്തുന്നു, പ്രക്ഷോഭം കൂടുതല്‍ നഗരങ്ങളിലേക്ക്

പാക്കിസ്ഥാന്‍, നവാസ് ഷരീഫ്, പ്രക്ഷോഭം
ഇസ്ലാമബാദ്| VISHNU.NL| Last Modified ചൊവ്വ, 2 സെപ്‌റ്റംബര്‍ 2014 (09:29 IST)
അതിരൂക്ഷമായി തുടരുന്ന രാഷ്ട്രീയ പ്രതിസ്ധിയെ തുടര്‍ന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു. ഇന്ന് നടക്കുന്ന സമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ പരമാധികാരം ഉറപ്പാക്കുന്ന രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

എന്നാല്‍ താന്‍ രാജിവയ്ക്കില്ലെന്നും അവധിയില്‍ പ്രവേശിക്കില്ലെന്നും നവാസ് ഷെരീഫ് വ്യ്കതമാക്കിയതൊടെ പ്രക്ഷോഭകര്‍ സമരം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇസ്ലാമബാദില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് ഷെരീഫ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഭരണഘടന അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം സൈന്യം സര്‍ക്കാരിനൊപ്പമാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ പ്രക്ഷോഭം പാക്കീസ്ഥാനിലെ മറ്റ് നഗരങ്ങളിലെക്കും പടരുന്നതായാണ് വാര്‍ത്തകള്‍. സൈന്യത്തിന് രാഷ്ട്രീയമില്ലെന്നും ജനാധിപത്യത്തിനൊപ്പമാണ് നില്‍ക്കുന്നതെന്നുമാണ് സൈനിക നേതൃത്വത്തിന്റെ നിലപാട്. അതേസമയം പ്രക്ഷോഭം നയിക്കുന്ന ഇമ്രാന്‍ ഖാന്റെ തെഹരീകെ ഇന്‍സാഫ് പാര്‍ട്ടിപ്രവര്‍ത്തകരും വിവാദ പുരോഹിതന്‍ താഹിറുല്‍ ഖാദിരിയുടെ അനുയായികളും തലസ്ഥാനനഗരിയില്‍ ഉപരോധം തുടരുകയാണ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :