പാക് സൈനിക നടപടി; 15 ഭീകരര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്| VISHNU.NL| Last Modified ചൊവ്വ, 24 ജൂണ്‍ 2014 (18:26 IST)

പാകിസ്ഥാനില്‍ അഫ്ഗാന്‍ അതിര്‍ത്തിക്കടുത്തുള്ള ഗോത്രവര്‍ഗ്ഗ മേഖലയില്‍ പാക് സൈനികര്‍ ഇന്ന് നടത്തിയ ആക്രമണത്തില്‍ 15 ഭീകരര്‍ കൊല്ലപ്പെട്ടു.

ഖൈബര്‍ ഏജന്‍സിയുടെ മെരാബെന്‍ കോകി പ്രദേശത്താണ് 10 ഭീകരര്‍ കൊല്ലപ്പെട്ടതെന്നും അവിടെ ഭീകരരുടെ നാലു താവളങ്ങള്‍ തകര്‍ത്തതായും അധികൃതര്‍ അറിയിച്ചു. നോര്‍ത്ത് വസിറിസ്ഥാനിലാണ് അഞ്ചു ഭീകരരെ വകവരുത്തിയത്.

കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളം ഭീകരര്‍ ആക്രമിച്ച് നാശവും ഭീതിയും വിതച്ചതിനെത്തുടര്‍ന്നാണ് പാക് സൈന്യം ഭീകരരെ അമര്‍ച്ച ചെയ്യാന്‍ വസിറിസ്ഥാനില്‍ സര്‍ ബെ അസബ് എന്ന പേരില്‍ സേനാ നടപടി ആരംഭിച്ചത്. അതിലൂടെ ഇതിനകം 300ലേറെ ഭീകരരെ വകവരുത്താനായെന്ന് സേനാവൃത്തങ്ങള്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :