കെ ആര്‍ അനൂപ്|
Last Updated:
തിങ്കള്‍, 31 ജൂലൈ 2023 (11:22 IST)
പെണ്‍കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ ഹാര്‍ട്ട് ഇമോജി അയക്കുന്നത് കുറ്റമാണോ ? ഇന്ത്യയില്‍ അല്ല,കുറ്റകരമാക്കി മാറ്റിയത് സൗദി അറേബ്യയും കുവൈത്തും ആണ്. ഹാര്‍ട്ട് ഇമോജി അയച്ചാലുള്ള ശിക്ഷയെക്കുറിച്ച് വായിക്കാം.
വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ രണ്ടുവര്‍ഷം തടവും 2000 കുവൈത്ത് ദിനാര്‍ പിഴയുമാണ് ശിക്ഷ. എന്നാല്‍ സൗദിയില്‍ എങ്ങനെയാണെന്ന് അറിയണ്ടേ ?
സൗദിയില്‍ ആകട്ടെ ഹാര്‍ട്ട് ഇമോജി അയക്കുന്നവരെ ജയിലില്‍ അടയ്ക്കും. ഹാര്‍ട്ട് ഇമോജി അയക്കുന്നത് പീഡനമായി കണക്കാക്കും. കുറ്റം ചെയ്തതായി കണ്ടെത്തിയാല്‍ രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെ തടവും ഒരു ലക്ഷം സൗദി റിയാല്‍ പിഴയും ലഭിക്കും.
ഓണ്‍ലൈന്‍ ചാറ്റിംഗിന് ഉപയോഗിക്കുന്ന ചില ചിത്രങ്ങള്‍ക്കും പദപ്രയോഗങ്ങള്‍ക്കും എതിരെ ഒരാള്‍ കേസ് ഫയല്‍ ചെയ്താല്‍ അത് പീഡന പരാതിയില്‍ ഉള്‍പ്പെടുമെന്ന് സൗദി അറേബ്യയിലെ ആന്റി ഫ്രോഡ് അസോസിയേഷന്‍ അംഗം അല്‍ മൊതാസ് കുത്ബി പറഞ്ഞു.
300,000 സൗദി റിയാലും അഞ്ചുവര്‍ഷം തടവുമാണ് നിയമലംഘനം ആവര്‍ത്തിച്ചാലുള്ള ശിക്ഷ.