പാനമ അഴിമതിക്കേസില്‍ ഷെരീഫ് രാജിവച്ചു; ക്രിമിനല്‍ കേസെടുക്കുണമെന്ന് സുപ്രീംകോടതി - പാകിസ്ഥാന്‍ രാഷ്‌ട്രീയ പ്രതിസന്ധിയില്‍

പാനമ അഴിമതിക്കേസില്‍ ഷെരീഫ് രാജിവച്ചു; ക്രിമിനല്‍ കേസെടുക്കുണമെന്ന് സുപ്രീംകോടതി - പാകിസ്ഥാന്‍ രാഷ്‌ട്രീയ പ്രതിസന്ധിയില്‍

 Nawaz Sharif , Supreme Court , Pakistan PM , panama report , Sharif , പനാമ അഴിമതി , സുപ്രീംകോടതി , നവാസ് ഷെരീഫ് , കോടതി , ഇജാസ് അഫ്സൽ ഖാൻ , ഷെരീഫ് , അഴിമതിക്കേസ്
ഇസ്‍ലാമാബാദ്| jibin| Last Updated: വെള്ളി, 28 ജൂലൈ 2017 (14:29 IST)
പനാമ അഴിമതിക്കേസില്‍ സുപ്രീംകോടതി ഉത്തരവ് വന്നതിന് പിന്നാലെ നവാസ് ഷെരീഫ് പാകിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. ഷെരീഫും കുടുംബവും അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന് കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജി.

പനാമ അഴിമതിക്കേസിലെ റിപ്പോര്‍ട്ട് ശരിവച്ച കോടതി ഷെരീഫിനെ അയോഗ്യനാക്കി ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണു സുപ്രധാന വിധി.
ഇതോടെ പാകിസ്ഥാന്‍ കടുത്ത രാഷ്‌ട്രീയ പ്രതിസന്ധിയിലായി.

അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കണ്ടെത്തൽ ശരിവച്ച കോടതി ഷെരീഫിനും കുടുംബത്തിനുമെതിരെ ക്രിമിനല്‍ കേസെടുത്തു വിചാരണ ചെയ്യണമെന്നും ആറു മാസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നും നിർദേശിച്ചു.

1990കളിൽ പ്രധാനമന്ത്രിയായിരിക്കെ ഷെരീഫ് നടത്തിയ അഴിമതികളെക്കുറിച്ചുള്ള വിവരങ്ങൾ പാനമ രേഖകളിലൂടെയാണു പുറത്തുവന്നത്. ഷെരീഫിനെതിരെ കേസെടുക്കണമെന്നും പ്രധാനമന്ത്രി സ്ഥാനത്തുനിന്നു അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ് താരവും പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാനാണു പരാതി നല്‍കിയത്.


മൊസാക് ഫൊന്‍സേക എന്ന നിയമസഹായ സ്ഥാപനം വഴി ലണ്ടനില്‍ ഷെരീഫീന്റെ കുടുംബം കള്ളപ്പണം വെളുപ്പിച്ച്
സ്വത്തുക്കള്‍ വാങ്ങികൂട്ടിയെന്നാണ് പനാമ രേഖകളിലുള്ളത്. ഷെ​രീ​​​​​​ഫ് സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ച്ച ധ​​​​​​ന​​​​​​കാ​​​​​​ര്യ സ്റ്റേ​​​​​​റ്റ് മെ​​​​​​ന്‍റി​​​​​​ൽ ഈ ​​​​​​സ്വ​​​​​​ത്തു​​​​​​ക്ക​​​​​​ൾ സം​​​​​​ബ​​​​​​ന്ധി​​​​​​ച്ചു വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ചോ​​ർ​​ന്നു കി​​ട്ടി​​യ പാ​​​​​​ന​​​​​​മ ​​​​​​രേ​​​​​​ഖ​​​​​​ക​​​​​​ളി​​ലൂടെയാ​​ണ് അ​​​​​​ന​​​​​​ധി​​​​​​കൃ​​​​​​ത​​​​​​
സ്വ​​​​​​ത്തി​​​​​​ന്‍റെ വിശദാംശങ്ങൾ പുറത്തായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :