മൂന്നാം വിവാഹം; യുവാവിനെ ആദ്യഭാര്യയും വീട്ടുകാരും ചേർന്ന് തല്ലിയോടിച്ചു

ആദ്യ ഭാര്യയുമായുള്ള ബന്ധം അവസാനിച്ചതാണെന്നും ഭാര്യയ്ക്ക് നിയമപരമായി നോട്ടീസ് അയച്ചതാണെന്നും യുവാവ് മാധ്യമങ്ങളോട് പറഞ്ഞു.

റെയ്‌നാ തോമസ്| Last Modified വ്യാഴം, 13 ഫെബ്രുവരി 2020 (12:44 IST)
മൂന്നാം വിവാഹത്തിനെത്തിയ യുവാവിനെ ആദ്യ ഭാര്യയും വീട്ടുകാരും ചേർന്ന് മർദ്ദിച്ചു. പാകിസ്ഥാനിലെ കറാച്ചിൽ നോർത്ത് നസീമാബാദിനിലാണ് സംഭവം. വിവാഹ സ്ഥലത്ത് അതിക്രമിച്ച് കയറിയതിന് ആദ്യഭാര്യയുടെ വീട്ടുകാർക്കെതിരെ യുവാവ് കേസ് കൊടുത്തതായി ജിയോ ടിവിയെ ഉദ്ധരിച്ച് എൻഡി‌ടിവി റിപ്പോർട്ട് ചെയ്തു.

ആദ്യ ഭാര്യയുമായുള്ള ബന്ധം അവസാനിച്ചതാണെന്നും ഭാര്യയ്ക്ക് നിയമപരമായി നോട്ടീസ് അയച്ചതാണെന്നും യുവാവ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ താനറിയാതെ രഹസ്യമായാണ് ഇയാൾ 2018ൽ രണ്ടാം വിവാഹം കഴിച്ചതെന്നും ഇപ്പോൾ ഇതേ രീതിയിൽ വീണ്ടും വിവാഹം നടത്താൻ നോക്കുകയാണെന്നും ആദ്യ ഭാര്യ പ്രതികരിച്ചു.

മർദനത്തിൽ പരിക്കേറ്റ യുവാവിനെ സമീപത്തുള്ള ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. സിവിൽ കോടതിയെ സമീപിക്കാൻ പൊലീസ് യുവതിയുടെ കുടുംബത്തിനോട് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :