പാകിസ്ഥാനില്‍ പ്രതിഷേധറാലിയില്‍ ഇമ്രാന്‍ഖാന് നേരെ വെടിവെപ്പ്

 പാകിസ്‌ഥാന്‍ , സ്വാതന്ത്രദിനം , പ്രതിഷേധ റാലി
ലാഹോര്‍| jibin| Last Modified വെള്ളി, 15 ഓഗസ്റ്റ് 2014 (14:40 IST)
സ്വാതന്ത്ര്യ ദിനത്തില്‍ പാകിസ്ഥാനില്‍ നടന്ന പ്രതിഷേധ റാലിക്കിടെ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാനെതിരെ വെടിവെപ്പ്. ഇമ്രാന്‍ ഖാന്റെ വാഹന വ്യൂഹത്തിന് നേരെയാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പില്‍ അദ്ദേഹത്തിന് പരുക്കേറ്റിട്ടില്ല. തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയാണ് നവാസ് ഷെരീഫ് അധികാരത്തിലെത്തിയതെന്ന് ആരോപിച്ചാണ് റാലി നടന്നത്.

വെടിവെപ്പ് നടന്നതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ നഗരത്തില്‍ ആക്രമം അഴിച്ചു വിട്ടു. സമീപത്തെ പൊലീസ് വാഹനങ്ങളും കടകളും പ്രതിഷേധക്കാര്‍ നശിപ്പിച്ചു. ഇമ്രാന്‍ ഖാന്‍ നയിച്ച ‘ആസാദി മാര്‍ച്ചും’ പ്രമുഖ പണ്ഡിതന്‍ താഹിറുല്‍ ഖാദിരിയുടെ നേതൃത്വത്തില്‍ നടത്തിയ ‘വിപ്ലവ റാലി’യുമാണ് ഇസ്ലാമാബാദിലും ലാഹോറിലും അരങ്ങേറിയത്.

തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയ നവാസ് ഷെരീഫ്
സ്ഥാനമൊഴിയണമെന്ന്
പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ രാജിവെച്ച്‌ പുതിയതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കും വരെ സമരം തുടരുമെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. തുടക്കത്തില്‍ ശക്‌തമായി എതിര്‍ത്ത സര്‍ക്കാര്‍ വ്യാഴാഴ്‌ച വൈകിട്ടാണ്‌ പ്രകടനം നടത്താന്‍ അനുമതി നല്‍കിയത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :