പത്താൻകോട്ട് ഭീകരാക്രമണം: തെളിവു നൽകുന്നതിൽ ഇന്ത്യ പരാജയപ്പെട്ടുവെന്ന് പാകിസ്താൻ

പത്താൻകോട്ട് ഭീകരാക്രമണം: തെളിവു നൽകുന്നതിൽ ഇന്ത്യ പരാജയപ്പെട്ടുവെന്ന് പാകിസ്താൻ

ലാഹോർ| aparna shaji| Last Updated: ഞായര്‍, 3 ഏപ്രില്‍ 2016 (18:47 IST)
പത്താൻകോട്ട് വ്യേമസേനാ താവളത്തിൽ നടന്ന ഭീകരാക്രമണത്തിനുപിന്നിൽ ആണെന്ന ആരോപണം തെലിയിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പാക് അന്വേഷണ സംഘം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പാക് അന്വേഷണ സംഘം ഇന്ത്യയുടെ അനുമതിയോടെ പത്താൻകോട്ട് സന്ദർശിച്ച് മടങ്ങിയതിനുശേഷമാണ് പാക് സംഘത്തിന്റെ ആരോപണം.

തെളിവുകൾ ശേഖരിക്കുന്നതിനായി കുറഞ്ഞ സമയം മാത്രമായിരുന്നു ഇന്ത്യ അനുവദിച്ചിരുന്നതെന്നും സമയപരിധി ഒരു പ്രശനമായതിനാൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞില്ലെന്നും പാക് സംഘം അറിയിച്ചു.സൈന്യത്തിന്റെ പാളിച്ചകളെപ്പറ്റിയാണ് അന്വേഷണ സംഘത്തിന് പ്രധാനമായും വിവരം ലഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനുവരി ഒന്നിന് പഞ്ചാബിലെ പത്താൻകോട്ട് വ്യേമസേന താവ‌ളത്തിൽ നടന്ന ഭീകരാക്രമണത്തിൽ മലയാളിയായ ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാര്‍ ഉള്‍പ്പടെ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന് പിന്നിൽ പാക് തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഭീകരാക്രമണം നടത്തിയ ആക്രമികളുടെ പേരും വിലാസവും അടങ്ങിയ വിവരങ്ങ‌ൾ ഇന്ത്യ പാകിസ്താനു കൈമാറിയതിനു പിന്നാലെയാണ് പാക് സംഘം തെളിവില്ലെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :