aparna shaji|
Last Updated:
തിങ്കള്‍, 18 ഏപ്രില്‍ 2016 (17:38 IST)
തമിഴ് സിനിമയിലെ താരങ്ങളെല്ലാം ഒരേകുടക്കീഴിയിൽ. അതിഥികളായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി, നിവിൻ പോളി, കന്നടയിലെ സുദീപ്, തെലുങ്കിലെ വെങ്കിടേഷ്. തീരുന്നില്ല താരപ്രതിഭകൾ. ഇനിയുമുണ്ട്. സൗത്ത് ഇന്ത്യയിലെ
സിനിമ അസോസിയേഷൻ ആയ നടികർ സംഘം പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനായുള്ള ഫണ്ട് രൂപീകരിക്കാൻ നടത്തിയ ക്രിക്കറ്റ് മമാങ്കത്തിലാണ് ഈ ഒത്തുകൂടൽ.
ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന കളികാണാനെത്തിയവർ നിരവധിയായിരുന്നു. 8 ടീം ആയിരുന്നു കളിക്ക് അണിനിരന്നത്. സൂര്യ, കാർത്തി, ജീവ, ആര്യ, വിജയ് സേതുപതി, ജയം രവി, വിശാൽ എന്നിവരായിരുന്നു ടിം ക്യാപറ്റൻമാർ. കളിയുടെ ആരവങ്ങളുടെ തുടക്കം ഡ്രംസ് രാജാവ് ശിഖാമണിയുടെ വക ഡ്രംസ് കൊട്ടായിരുന്നു. താരങ്ങൾ കൊട്ടി ആടിപാടുകയായിരുന്നു. യുവ താരങ്ങൾക്കൊപ്പം മലയാളത്തിന്റെ മമ്മൂട്ടിയും.
ക്രിക്കറ്റ് കളികാണാനെത്തിയവർക്ക് താരസമാംഗമം തന്നെയായിരുന്നു നക്ഷത്തിര ക്രിക്കറ്റ്. കളിക്കൊടുവിൽ ചിയാൻ വിക്രത്തിന്റെ ജന്മദിനവും ആഘോഷിച്ചു. കേക്ക് മുറിച്ച് താരങ്ങൾ പരസ്പരം ആഘോഷിക്കുകയായിരുന്നു. കാണികൾക്ക് പുത്തനുണർവേകാൻ ക്രിക്കറ്റ് കളിക്ക് കഴിഞ്ഞു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം