അഭിറാം മനോഹർ|
Last Modified ബുധന്‍, 17 ഏപ്രില്‍ 2024 (19:42 IST)
സമൂഹമാധ്യമമായ എക്‌സ് നിരോധിച്ച് പാകിസ്ഥാന്‍. രാജ്യസുരക്ഷ സംബന്ധിച്ച ആശങ്ക കണക്കിലെടുത്താണ് താത്കാലിക നിരോധനമെന്ന് പാക് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എക്‌സ് നിരോധിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും പാകിസ്ഥാന്‍ ഇപ്പോഴാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്.
ഫെബ്രുവരി പകുതി മുതല്‍ തന്നെ എക്‌സ് ഉപയോഗിക്കുന്നതില്‍ തടസ്സം നേരിടുന്നതായി പാകിസ്ഥാനിലെ ഉപഭോതാക്കള്‍ പരാതിപ്പെട്ടിരുന്നു. ബുധനാഴ്ച കോടതിയില്‍ എഴുതി നല്‍കിയ സത്യവാങ്മൂലത്തിലാണ് എക്‌സിന്റെ നിരോധനത്തെ പറ്റി സര്‍ക്കാര്‍ വെളിപ്പെടുത്തിയത്. പാക് നിയമങ്ങള്‍ പാലിക്കുന്നതിലും സമൂഹമാധ്യമം ദുരുപയോഗം ചെയ്യുന്നതില്‍ പരാജയപ്പെട്ടതിനാലും എക്‌സിനെ നിരോധ്ഹിക്കാന്‍ നിര്‍ബന്ധിതമായി എന്നാണ് സത്യവാങ്മൂലത്തില്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്.