ഈ ഇരിക്കുന്ന ഞാനില്ലേ...? അത് ഞാനല്ല! - ദിവസം 12 പേര്‍ക്ക് ഇങ്ങനെ പറയേണ്ടിവരുന്നു!

Newborns, Kids, Parents, Hospital, Nurse, Cobra, നവജാത ശിശു, കുട്ടികള്‍, മാതാപിതാക്കള്‍, ആശുപത്രി, നഴ്സ്, കോബ്ര, സലിം‌കുമാര്‍
BIJU| Last Modified ചൊവ്വ, 23 ജനുവരി 2018 (16:51 IST)
എല്ലാവരും സലിംകുമാറിന്‍റെ ആ പ്രശസ്തമായ കോമഡി സീന്‍ ഓര്‍ക്കുന്നുണ്ടാവും. ‘ഈ ഇരിക്കുന്ന ഞാനില്ലേ?... അത് ഞാനല്ല’ എന്ന ആ രംഗം എന്ന ചിത്രത്തിലേതാണ്. താന്‍ ജനിച്ച സമയത്ത് നല്ല സുന്ദരക്കുട്ടപ്പനായിരുന്നു എന്നും നഴ്സ് തന്നെ വേറെ ഏതോ കോടീശ്വരന് മാറിനല്‍കിയെന്നുമാണ് സലിം‌കുമാര്‍ ആ രംഗത്തില്‍ പറയുന്നത്. അയാളുടെ കരിഞ്ഞ നിറമുള്ള കുഞ്ഞിനെ തന്‍റെ അമ്മയുടെ അടുത്ത് കിടത്തിയെന്നും ആ കുഞ്ഞാണ് ഇപ്പോള്‍ ഇവിടിരിക്കുന്ന താനെന്നുമാണ് സലിമിന്‍റെ പരാതി. ഒന്നും മനസിലായില്ലല്ലേ. അധികം മനസിലാക്കാനൊന്നുമില്ല.

സലിംകുമാര്‍ പറയുന്ന ഈ പരാതി ലോകത്തില്‍ എല്ലാ ദിവസവും 12 കുട്ടികള്‍ക്ക് പറയുന്നുണ്ടത്രേ. അങ്ങനെയൊരു അവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. അതായത്, ജനിക്കുന്ന സമയത്ത് തന്നെ പല കാരണങ്ങള്‍ കൊണ്ട് കുട്ടികള്‍ മാറിപ്പോകുന്ന 12 കേസുകള്‍ ലോകത്ത് ഓരോ ദിവസവും നടക്കുന്നുണ്ടത്രേ.

കുഞ്ഞുങ്ങള്‍ ജനിക്കുന്ന സമയത്ത് ആശുപത്രിയില്‍ വച്ച് മറ്റ് കുട്ടികളുമായി മാറിപ്പോകുന്ന സംഭവങ്ങള്‍ പണ്ട് സാധാരണമായിരുന്നുവത്രേ. നഴ്സുമാര്‍ക്ക് സംഭവിക്കുന്ന അബദ്ധം മുതല്‍ ബോധപൂര്‍വം കുട്ടികളെ മാറ്റിയെടുക്കുന്ന കാര്യം വരെ നടക്കുമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ലോകം ഒരുപാട് മാറി. ഒരു കുഞ്ഞ് ജനിച്ചാലുടന്‍ തന്നെ അതിന് ഐഡി നല്‍കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇന്നുണ്ട്. മാത്രമല്ല, മാതാവിന്‍റെ അടുത്തുനിന്ന് കുട്ടികളെ ദൂരേക്ക് കൊണ്ടുപോകുന്നതും ഇപ്പോള്‍ പതിവില്ല. അമ്മയുടെയും ബന്ധുക്കളുടെയുമൊക്കെ സാമീപ്യത്തില്‍ തന്നെ കുട്ടികളെ കുളിപ്പിക്കുകയും വാക്സിനേഷന്‍ നല്‍കുകയുമൊക്കെയാണ് ഇപ്പോഴത്തെ രീതി.

എന്നിട്ടും ദിവസം 12 നവജാത ശിശുക്കള്‍ തങ്ങളുടെ യഥാര്‍ത്ഥ മാതാപിതാക്കളുടെ ഒപ്പമല്ല പോകേണ്ടിവരുന്നത് എന്ന ദുരവസ്ഥ നിലനില്‍ക്കുന്നുവത്രേ. ഒരുപക്ഷേ, ചില അപരിഷ്കൃത രാജ്യങ്ങള്‍ ഇപ്പോഴും കുട്ടികള്‍ക്ക് തിരിച്ചറിയല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ പിന്നാക്കം നില്‍ക്കുന്നുണ്ടാവാം. ചില ആശുപത്രികളും ഇക്കാര്യത്തില്‍ അശ്രദ്ധ കാട്ടുന്നുണ്ടാവാം.

എന്തായാലും ഈ കണക്ക് അത്ര ആശാവഹമല്ല. കുട്ടികള്‍ അവരുടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ക്കൊപ്പം ആശുപത്രിയില്‍ നിന്ന് മടങ്ങാനുള്ള സാഹചര്യത്തില്‍ ഒരു വീഴ്ചയും അംഗീകരിക്കാന്‍ കഴിയുന്നതല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :