1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. 6 Children dead in boat accident

ചങ്ങരം‌കുളത്ത് തോണി മറിഞ്ഞ് ആറുകുട്ടികള്‍ മരിച്ചു

Changaramkulam
ചങ്ങരം‌കുളത്ത് തോണി മറിഞ്ഞ് ആറുകുട്ടികള്‍ മരിച്ചു. നരണിപ്പുഴ കടുകുഴിക്കായലിലാണ് തോണി അപകടത്തില്‍ പെട്ടത്. മരിച്ചവരെല്ലാം ബന്ധുക്കളാണെന്നാണ് വിവരം.
 
ആദിദേവ്(8), ആദിനാഥ്(14), പൂജ(13), വൈഷ്ണ(20), പ്രസന്ന(12), ജനീഷ(11) എന്നിവരാണ് മരിച്ചത്. അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ഇവരുടെ ജീവന്‍ ദുരന്തം അപഹരിച്ചത്. ബണ്ട് പൊട്ടി ജലം കുത്തിയൊഴുകുന്നത് കാണാന്‍ പോയതായിരുന്നു കുട്ടികള്‍.
 
കുട്ടികള്‍ തന്നെയാണ് തോണി തുഴഞ്ഞതെന്നും ഒഴുക്കിന്‍റെ ദിശയറിയാതെയുള്ള തുഴച്ചിലാണ് അപകടത്തിന് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ തോണി പതിവായി തുഴഞ്ഞുകൊണ്ടിരുന്ന വേലായുധന്‍ അസുഖം ബാധിച്ച് ചികിത്സയിലാണ്. മരിച്ച കുട്ടികള്‍ വേലായുധന്‍റെ വീട്ടില്‍ വിരുന്നുവന്നവരാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
 
തോണിയില്‍ ഒമ്പതുപേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. സംഭവം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ആറുജീവനുകള്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.
അടുത്ത ലേഖനം
ഇവരായിരുന്നു 2017ൽ ഹൃദയം കീഴടക്കിയ കഥാപാത്രങ്ങൾ!