സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 21 ഡിസംബര്‍ 2021 (09:49 IST)
ഒമിക്രോണ്‍ വൈറല്‍ ഹിമപാതത്തിന് വഴിവയ്ക്കുമെന്ന് അമേരിക്കന്‍ വിദഗ്ധര്‍. അമേരിക്കയില്‍ ഒമിക്രോണ്‍ പടര്‍ന്നു പിടിക്കുകയാണ്. ഇത് മുന്‍പത്തെ കൊറോണ വകഭേദത്തേക്കാളും വളരെ വേഗത്തിലാണ് പടരുന്നത്. പുതിയ കണക്കുപ്രകാരം ന്യൂയോര്‍ക്കിലെ ഒരു ദിവസത്തെ കൊവിഡ് കണക്ക് 21,027 ആയി ഉയര്‍ന്നിരിക്കുകയാണ്. ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതിനുമുന്‍പ് കഴിഞ്ഞ ജനുവരി 14ന് 19,942 പേര്‍ക്ക് കൊവിഡ് ബാധിച്ചതാണ് ഉയര്‍ന്ന കണക്കായിരുന്നത്.
ഒമിക്രോണ്‍ മില്യണ്‍ കണക്കിന് ആളുകളെ ബാധിക്കുമെന്നാണ് അമേക്കന്‍ ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇത് വൈറല്‍ ഹിമപാതത്തിന് കാരണമാകും. മിന്നേസോട്ട സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി ഗവേഷക വിഭാഗത്തിന്റെ തലവന്‍ മിഷേല്‍ ഓസ്റ്റര്‍ഹോമാണ് ഇക്കാര്യം വ്യക്തമാക്കിയത്.