അഭിറാം മനോഹർ|
Last Modified ബുധന്‍, 19 ജനുവരി 2022 (18:17 IST)
ലോകത്ത് അസംസ്‌കൃത
എണ്ണവില ഏഴ്‌വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ. ഇന്ത്യ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില വ്യാപാരത്തിനിടെ 87 ഡോളർ വരെയെത്തി റെക്കോർഡ് ഇട്ടിരുന്നു. അമേരിക്കയിൽ എണ്ണ വില 85 ഡോളറിന് മുകളിലാണ് ബ്രെൻഡ് ക്രൂഡ് 87 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
തുടർച്ചയായ നാലാമത്തെ ആഴ്‌ചയാണ് എണ്ണവിലയിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ അടുത്തമാസം തിരെഞ്ഞെടുപ്പ് നടക്കുന്നതിനാൽ ആഗോളവിപണിയിലെ വർധനവ് സാധാരണക്കാരെ ബാധിക്കാനിടയില്ല. എങ്കിലും ഉയർന്ന വിലയിൽ ഇറക്കുമതി ചെയ്യുന്നത് രാജ്യത്തിന് നഷ്ടമുണ്ടാക്കും.