അഭയാര്‍ഥി വിലക്ക്: മതവുമായി നിരോധനത്തിന്​ ബന്ധമില്ല, വിശദീകരണവുമായി ട്രംപ്​

കുടിയേറ്റ വിലക്കിന്​ വിശദീകരണവുമായി ട്രംപ്​

trump, Muslim ban, US, വാഷിങ്​ടൺ, ഡോണാൾഡ്​ ട്രംപ്, അമേരിക്ക
വാഷിങ്​ടൺ| സജിത്ത്| Last Modified തിങ്കള്‍, 30 ജനുവരി 2017 (10:17 IST)
മുസ്​ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക്​​ വിലക്ക്​ ഏർപ്പെടുത്തിയ നടപടിയ്ക്ക് വിശദീകരണവുമായി അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപ്​. മതവുമായി ഈ നിരോധനത്തിന്​ ബന്ധമില്ല. രാജ്യത്തെ തീവ്രവാദത്തിൽ നിന്ന്​ രക്ഷിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും ട്രംപ്​ പറഞ്ഞു.

ഏഴ്​ മുസ്​ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക്​​ വിലക്ക്​ ഏർപ്പെടുത്തിയതിനെ തുടര്‍ന്ന് അമേരിക്കയില്‍ വൻ​തോതിൽ പ്രതിഷേധമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപ്​ വിശദീകരണവുമായി രംഗത്തെത്തിയത്. ഈ തീരുമാനത്തെ മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട്​ ചെയ്യുകയായിരുന്നുവെന്ന്​ ട്രംപ്​ പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :