പുതിയ മിസൈൽ വികസിപ്പിച്ച് ഉത്തരക്കൊറിയ, ലോകത്തിലെ ഏറ്റവും ശക്തമായ ആയുധമെന്ന് വിശേഷണം

അഭിറാം മനോഹർ| Last Modified ശനി, 16 ജനുവരി 2021 (12:00 IST)
അന്തർവാഹിനികപ്പലിൽ നിന്നും വിക്ഷേപിക്കാവുന്ന പുതിയ ബാലിസ്റ്റിക് വികസിപ്പിച്ച് ഉത്തരക്കൊറിയ. ലോകത്തിലെ ഏറ്റവും ശക്ത്മായ പുതിയ ബാലിസ്റ്റിക് മിസൈൽ എന്നാണ് ഉത്തരക്കൊറിയൻ മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചതെന്ന് ബിബി‌സി റിപ്പോർട്ട് ചെയ്‌തു.

അതേസമയം മിസൈലിന്റെ യഥാർഥശേഷി പരീക്ഷിച്ചോ എന്നത് വ്യക്തമല്ല. പതാക വീശുന്ന ജനങ്ങളുടെ മുന്നിലൂടെ കറുപ്പും വെളുപ്പും നിറമുള്ള നാല് വലിയ മിസൈലുകള്‍ വഹിച്ചു കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. തന്റെ രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് അമേരിക്കയെന്ന് പ്രഖ്യാപിച്ചതിന് പിന്നലെയാണ് മിസൈൽ പരീക്ഷണം.അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പാണ് ഉത്തരകൊറിയയുടെ സൈനികശക്തി പ്രകടനം എന്നതും ശ്രദ്ധേയമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :